India vs England, Test 1: കോലിയുടെ പകരക്കാരനായി ഇറങ്ങാന്‍ ഗില്ലിനു ആഗ്രഹം; ഓപ്പണര്‍മാരായി ജയ്‌സ്വാളും രാഹുലും

ഗില്‍ മധ്യനിരയിലേക്ക് ഇറങ്ങുമ്പോള്‍ കെ.എല്‍.രാഹുലിനു ഓപ്പണിങ് സ്ഥാനം ലഭിക്കും

രേണുക വേണു
ചൊവ്വ, 17 ജൂണ്‍ 2025 (12:16 IST)
Virat Kohli and Shubman Gill

India vs England, Test 1: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു ജൂണ്‍ 20 നു തുടക്കമാകും. ലീഡ്‌സിലെ ഹെഡിങ്‌ലിയിലാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ വിരമിക്കലിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. യുവതാരം ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുക. 
 
വിരാട് കോലി ബാറ്റ് ചെയ്തിരുന്ന നാലാം നമ്പറില്‍ ഇറങ്ങാനാണ് നായകന്‍ ശുഭ്മാന്‍ ഗില്‍ ആഗ്രഹിക്കുന്നത്. ഗില്‍ മധ്യനിരയിലേക്ക് ഇറങ്ങുമ്പോള്‍ കെ.എല്‍.രാഹുലിനു ഓപ്പണിങ് സ്ഥാനം ലഭിക്കും. മൂന്നാം നമ്പറിലേക്ക് കരുണ്‍ നായരോ സര്‍ഫറാസ് ഖാനോ എത്തും. റിഷഭ് പന്ത് അഞ്ചാമനായി ബാറ്റ് ചെയ്യും. നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍ എന്നിവരും പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങും ആയിരിക്കും പ്രധാന പേസര്‍മാര്‍. അര്‍ഷ്ദീപ് സിങ്ങിനു പകരം പ്രസിദ്ധ് കൃഷ്ണയെ ഇറക്കാനും ആലോചനയുണ്ട്. 
 
സാധ്യത ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, കരുണ്‍ നായര്‍ / സര്‍ഫറാസ് ഖാന്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് / പ്രസിദ്ധ് കൃഷ്ണ 
 
അഞ്ച് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്. ഒന്നര മാസത്തോളം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിനു അവസാനിക്കും. 
 
മത്സരക്രമം 
 
ഒന്നാം ടെസ്റ്റ് - ജൂണ്‍ 20 മുതല്‍ 24 വരെ - ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ 
 
രണ്ടാം ടെസ്റ്റ് - ജൂലൈ രണ്ട് മുതല്‍ ആറ് വരെ - ബിര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണില്‍ 
 
മൂന്നാം ടെസ്റ്റ് - ജൂലൈ പത്ത് മുതല്‍ 14 വരെ - ലണ്ടനിലെ ലോര്‍ഡ്‌സില്‍ 
 
നാലാം ടെസ്റ്റ് - ജൂലൈ 23 മുതല്‍ 27 വരെ - മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍  
 
അഞ്ചാം ടെസ്റ്റ് - ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെ - ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലില്‍ 
 
എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നു ആരംഭിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

India vs Westindies: സെഞ്ചുറികൾക്ക് പിന്നാലെ ക്യാമ്പെല്ലും ഹോപ്പും മടങ്ങി, ഇന്ത്യക്കെതിരെ ഇന്നിങ്ങ്സ് പരാജയം ഒഴിവാക്കി വെസ്റ്റിൻഡീസ്

India vs West Indies, 2nd Test: നാണക്കേട് ഒഴിവാക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു; കളി പിടിക്കാന്‍ ഇന്ത്യ

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Australia: മഴയും മാർഷും തിളങ്ങി, ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ വിജയിച്ച് ഓസ്ട്രേലിയ

ഒരു സിഗ്നൽ കിട്ടിയിട്ടുണ്ട്, സഞ്ജു റുതുരാജിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് ചെന്നൈ സൂപ്പർ കിംഗ്സ്, തലയും ചിന്നതലയുമെന്ന് ആരാധകർ

ആശങ്കയായി കമ്മിന്‍സിന്റെ പരിക്ക്, ആഷസില്‍ സ്റ്റീവ് സ്മിത്ത് നായകനായേക്കും

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് ജീവന്മരണപോരാട്ടം, എതിരാളികൾ ഇംഗ്ലണ്ട്

അടുത്ത ലേഖനം
Show comments