പാകിസ്ഥാൻ ക്രിക്കറ്റിൽ പിന്നെയും പൊട്ടിത്തെറി: തന്നെയും ഗാരി കേഴ്സ്റ്റണെയും പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കാൻ ആഖിബ് ജാവേദ് പിന്നിൽ നിന്നും കളിച്ചു, ആരോപണവുമായി ഗില്ലെസ്പി

അഭിറാം മനോഹർ
വ്യാഴം, 6 മാര്‍ച്ച് 2025 (14:34 IST)
മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജേസണ്‍ ജില്ലെസ്പി, പാകിസ്താന്റെ ഇന്ററിം ഹെഡ് കോച്ച് ആഖിബ് ജാവെദിനെതിരെ കടുത്ത വിമര്‍ശനവുമായി പാകിസ്ഥാന്‍ മുന്‍ പരിശീലകനും മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗലറുമായ ജേസണ്‍ ഗില്ലെസ്പി. പാകിസ്താന്‍ ക്രിക്കറ്റ് ടീമിനൊപ്പം പ്രവര്‍ത്തിക്കുന്ന കാലത്ത് ആഖിബ് തന്റെയും മുന്‍ വൈറ്റ്-ബോള്‍ ഹെഡ് കോച്ച് ഗാരി കിര്‍സ്റ്റന്റെയും പ്രവര്‍ത്തനങ്ങളില്‍ സ്ഥിരമായി ഇടപെടാല്‍ ശ്രമം നടത്തിയെന്നും കേഴ്സ്റ്റണ് പിന്നാലെ താനും പാകിസ്ഥാന്‍ പരിശീലകസ്ഥാനത്ത് നിന്ന് പുറത്ത് പോകാന്‍ കാരണം ആഖിബ് ജാവേദ് ആണെന്നും ഗില്ലെസ്പി പറയുന്നു. ഗാരിയില്‍ നിന്ന് പാക് പരിശീലകസ്ഥാനത്തെത്താന്‍ പിന്നില്‍ നിന്നും കളിച്ചത് അഖിബ് ജാവേദായിരുന്നുവെന്നും ഗില്ലെസ്പി പറയുന്നു.
 
ജില്ലെസ്പിയും കിര്‍സ്റ്റനും പാകിസ്താന്‍ ടീമിനെ എല്ലാ ഫോര്‍മാറ്റുകളിലും നയിക്കുന്ന കാലത്ത് പാകിസ്ഥാന്‍ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നത് ആഖിബായിരുന്നു. എന്നാല്‍ കേഴ്സ്റ്റണും ഗില്ലസ്പിയും പദവി ഒഴിഞ്ഞതിന് പിന്നാലെ ആഖിബ് പാക് പരിശീലകനെന്ന സ്ഥാനം ഏറ്റെടുത്തു. സ്ഥിരമായി ടീമില്‍ ഇടപെടാനുള്ള ശ്രമമാണ് ആഖിബിന്റെ സ്ഥാനത്ത് നിന്നുണ്ടായത്. കരാര്‍ പൂര്‍ത്തിയാക്കാത്തെ ഗാരി കേഴ്സ്റ്റണ്‍ ചുമതലയില്‍ നിന്നും ഒഴിയുന്നത് അങ്ങനെയാണ്. അഖിബ് കോച്ചായതിന് ശേഷം ന്യൂസിലന്‍ഡ്- ദക്ഷിണാഫ്രിക്ക എന്നിവരടങ്ങിയ ത്രിരാഷ്ട്ര പരമ്പരയിലും ചാമ്പ്യന്‍സ് ട്രോഫിയിലും പാകിസ്ഥാന്‍ പരാജയപ്പെട്ടു. എന്നാല്‍ ഈ പരാജയങ്ങളുടെ ഉത്തരവാദിത്തം മാനേജ്‌മെന്റിന്റെ തലയില്‍ വെയ്ക്കാനാണ് ആഖിബ് ജാവേദ് ശ്രമിക്കുന്നതെന്നും സത്യത്തില്‍ അഖിബ് ജാവേദ് ഒരു ജോക്കറാണെന്നും ഗില്ലെസ്പി ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

തലസ്ഥാനത്ത് ക്രിക്കറ്റ് വീണ്ടുമെത്തുന്നു, 3 വനിതാ അന്താരാഷ്ട്ര മത്സരങ്ങൾ ഗ്രീൻഫീൽഡിൽ വെച്ച് നടക്കും

ടെസ്റ്റ് ഫോർമാറ്റിനായി മറ്റൊരു പരിശീലകൻ വേണം, ബിസിസിഐയോട് നിർദേശിച്ച് ഡൽഹി ക്യാപ്പിറ്റൽസ് ഉടമ

ഒരു സിക്സല്ല വേൾഡ് കപ്പ് നേടിതന്നതെന്ന് അന്ന് പറഞ്ഞു, ഇന്ന് ചോദിക്കുന്നു, ഞാൻ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാകപ്പും നേടിതന്നില്ലെ എന്ന്

വനിതാ പ്രീമിയർ ലീഗ് മത്സരങ്ങൾ ജനുവരിയിൽ, ഫിക്സ്ചർ പുറത്തുവിട്ട് ബിസിസിഐ

Nitish Kumar Reddy: പന്തെറിയില്ല, ബാറ്റ് ചെയ്താൽ റൺസുമില്ല, നിതീഷ് കുമാർ പ്രത്യേക തരം ഓൾറൗണ്ടർ

അടുത്ത ലേഖനം
Show comments