Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരും ആരെയും പിന്തുണയ്ക്കുന്നില്ല, കരിയറിൽ ഇതുപോലൊരു ടീമിനെ കണ്ടിട്ടില്ല, ഒടുവിൽ പൊട്ടിത്തെറിച്ച് പാക് പരിശീലകൻ ഗാരി കേസ്റ്റൺ

Gary kirsten

അഭിറാം മനോഹർ

, ചൊവ്വ, 18 ജൂണ്‍ 2024 (13:07 IST)
Gary kirsten
പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ പ്രശ്നങ്ങളുണ്ടെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാൻ പരിശീലകനായ ഗാരി കേസ്റ്റൺ. കരിയറിൽ നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ പാകിസ്ഥാൻ ടീമിലുള്ളത് പോലെയുള്ള പ്രശ്നങ്ങൾ ഒരു ടീമിലും താൻ നേരിട്ടിട്ടില്ലെന്നും കേസ്റ്റൺ പറഞ്ഞതായി ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു. ടി20 ലോകകപ്പിൽ അമേരിക്കയോടും ഇന്ത്യയോടും പരാജയപ്പെട്ട് സൂപ്പർ എട്ടിലെത്താൻ പോലും സാധിക്കാതെ പാക് ടീം പുറത്തയാത് പിന്നാലെയാണ് കേസ്റ്റൺ മനസ് തുറന്നത്.
 
 നേരത്തെ വസീം അക്രമുൾപ്പടെ മുൻ പാക് താരങ്ങളും പാക് ഡ്രസിംഗ് റൂമിൽ പ്രശ്നങ്ങളുള്ളതായി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ആരോപണങ്ങളെ പാക് സഹപരിശീലകനായ അസർ മഹ്മൂദ് തള്ളികളഞ്ഞിരുന്നു. ഇതിനിടെയാണ് പാക് ടീമിലെ പ്രശ്നങ്ങളെ പറ്റി മുഖ്യ കോച്ചായ കേസ്റ്റൺ തന്നെ പ്രതികരിച്ചത്. പാകിസ്ഥാൻ ടീമിനുള്ളിൽ ഐക്യമില്ല. അവർ അതിനെ ടീം എന്നാണ് വിളിക്കുന്നത്. എന്നാൽ അങ്ങനെയല്ല. താരങ്ങൾ പരസ്പരം പിന്തുണ നൽകുന്നില്ല. എല്ലാവരും വേർപ്പെട്ടിരിക്കുകയാണ്. ഞാൻ ഒരുപാട് ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ സാഹചര്യത്തിലുള്ള ഒരു ടീമിനെയും കണ്ടിട്ടില്ല. കേസ്റ്റൺ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി കളി മാറും, ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകനായി ജോണ്ടി റോഡ്സ് എത്തുന്നു