Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതാണ് പാകിസ്ഥാൻ ക്രിക്കറ്റ്: ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയും ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരയും നേടി കൊടുത്തിട്ടും ഗില്ലസ്പിയെ പുറത്താക്കി!

Jason gillespie

അഭിറാം മനോഹർ

, തിങ്കള്‍, 18 നവം‌ബര്‍ 2024 (15:03 IST)
Jason gillespie
മുന്‍ ഓസ്‌ട്രേലിയന്‍ പേസറായ ജേസണ്‍ ഗില്ലസ്പിയെ പരിശീലകസ്ഥാനത്ത് നിന്നും പുറത്താക്കാനുള്ള തീരുമാനവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. നിലവിലെ ദേശീയ സെലക്ടറായ ആഖിബ് ജാവേദിനെയാണ് പാകിസ്ഥാന്റെ എല്ലാ ഫോര്‍മാറ്റിലെയും മുഖ്യ പരിശീലകനായി തീരുമാനിച്ചിരിക്കുന്നത്. 
 
 ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റുനിന്ന പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയതും ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഏറെക്കാലങ്ങള്‍ക്ക് ശേഷം ഏകദിന പരമ്പര സ്വന്തമാക്കിയതും ഗില്ലസ്പിയുടെ പരിശീലനത്തിന് കീഴിലാണ്. എന്നാല്‍ ഗില്ലസ്പി ശമ്പളവര്‍ധന ആവശ്യപ്പെട്ടതോടെയാണ് ടീമിന് പുറത്ത് പോകുന്നത്. ഇതോടെ വരുന്ന സിംബാബ്വെ പര്യടനം മുതല്‍ മുന്‍ പാക് താരം കൂടിയായ അഖിബ് ജാവേദ് ടീമിന്റെ പരിശീലനസ്ഥാനം ഏറ്റെടുക്കും. 2025 ചാമ്പ്യന്‍സ് ട്രോഫി കഴിയും വരെ അഖിബ് ജാവേദാകും പാകിസ്ഥാന്റെ പരിശീലകന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അങ്ങനങ്ങ് മാറ്റാനാവില്ല, ഒരു പ്രശ്നമുണ്ട് വർമ സാറെ, 2024ൽ ടി20യിൽ ഏറ്റവും കൂടുതൽ റൺസുള്ള ഇന്ത്യൻ താരം സഞ്ജുവാണ്