Select Your Language

Notifications

webdunia
webdunia
webdunia
webdunia

പലതവണ ഇന്ത്യയെ വിറപ്പിച്ച ഓള്‍റൗണ്ടര്‍; സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

സിംബാബ്വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും സ്ട്രീക്ക് കളിച്ചിട്ടുണ്ട്

പലതവണ ഇന്ത്യയെ വിറപ്പിച്ച ഓള്‍റൗണ്ടര്‍; സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു
, ബുധന്‍, 23 ഓഗസ്റ്റ് 2023 (08:58 IST)
സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു 49 കാരനായ സ്ട്രീക്ക്. ഓസ്‌ട്രേലിയ, ഇന്ത്യ ഉള്‍പ്പെടെ കരുത്തരായ രാജ്യങ്ങള്‍ക്കെതിരെ മികച്ച പ്രകടനം നടത്തിയിട്ടുള്ള ഓള്‍റൗണ്ടറാണ് കായിക പ്രേമികളെ കണ്ണീരിലാഴ്ത്തി കളം വിടുന്നത്. 
 
സിംബാബ്വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും സ്ട്രീക്ക് കളിച്ചിട്ടുണ്ട്. 12 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ 2000 മുതല്‍ 2004 വരെയുള്ള കാലയളവില്‍ സ്ട്രീക്ക് സിംബാബ്വെയുടെ നായകനായിരുന്നു. 100 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കിയ ഏക സിംബാബ്വെ ബൗളറാണ് സ്ട്രീക്ക്. 
 
ടെസ്റ്റില്‍ 1990 റണ്‍സും ഏകദിനത്തില്‍ 2943 റണ്‍സും സ്ട്രീക്ക് നേടിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹരാരെ ടെസ്റ്റില്‍ പുറത്താകാതെ നേടിയ 127 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 1993 ലാണ് സ്ട്രീക്കിന്റെ ക്രിക്കറ്റ് അരങ്ങേറ്റം. അരങ്ങേറ്റ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ എട്ട് വിക്കറ്റ് പ്രകടനവുമായി സ്ട്രീക്ക് വരവറിയിച്ചു. 2005 ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് സ്ട്രീക്ക് വിരമിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Tilak Varma: അവന്റെ മനോഭാവം കൊള്ളാം, ഇടംകയ്യന്‍ ബാറ്ററുമാണ്; തിലക് വര്‍മയെ ടീമിലെടുത്തത് ന്യായീകരിച്ച് അഗാര്‍ക്കര്‍