Select Your Language

Notifications

webdunia
webdunia
webdunia
webdunia

SRH vs KKR: "ക്ലാസല്ല, മാസ്, കൊലമാസ് ക്ലാസൻ", ഹെഡും തകർത്തതോടെ ഹൈദരാബാദിൻ്റെ അടിയിൽ വലഞ്ഞ് കൊൽക്കത്ത, വിജയലക്ഷ്യം 279 റൺസ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ബാറ്റിംഗ് വെടിക്കെട്ട് തീര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.

Cricket Malayalam, SRH vs KKR, Henrich klassen Century, Tavis Head- Henrich klassen, SRH 278, IPL News Malayalam,ക്രിക്കറ്റ് മലയാളം, ഹൈദരാബാദ്- കൊൽക്കത്ത, ഐപിഎൽ വാർത്തകൾ,ട്രാവിസ് ഹെഡ്

അഭിറാം മനോഹർ

, ഞായര്‍, 25 മെയ് 2025 (21:27 IST)
SRH vs KKR 37 ball century for henrich klassen
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ബാറ്റിംഗ് വെടിക്കെട്ട് തീര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ട്രാവിസ് ഹെഡിന്റെ ആക്രമണത്തിന് പിന്നാാലെ ഹെന്റിച്ച് ക്ലാസനും തന്റെ ക്ലാസ് തെളിയിച്ച മത്സരത്തില്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിക്കുകയായിരുന്നു ഹൈദരാബാദ്. ഓപ്പണിങ്ങില്‍ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കം നല്‍കിയപ്പോള്‍ 6.5 ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോള്‍ 92 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലായിരുന്നു ഹൈദരാബാദ്.
 
16 പന്തില്‍ 4 ഫോറും 2 സിക്‌സറും ഉള്‍പ്പടെ 32 റണ്‍സ് നേടിയാണ് അഭിഷേക് മടങ്ങിയത്. പിന്നാലെയെത്തിയ ക്ലാസനും ഹെഡും ചേര്‍ന്നാണ് പിന്നീട് ഹൈദരാബാദിനെ മുന്നോട്ട് കൊണ്ടുപോയത്. ഹെഡില്‍ നിന്നും ക്ലാസന്‍ ബാറ്റിങ്ങിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തതോടെ ഹൈദരബാദ് സ്‌കോറിംഗ് റോക്കറ്റ് വേഗത്തിലാണ് കുതിച്ചത്. 40 പന്തില്‍ 6 സിക്‌സും 6 ഫോറും നേടിയ ട്രാവിസ് ഹെഡ് 76 റണ്‍സില്‍ മടങ്ങുമ്പോള്‍ 12.4 ഓവറില്‍ 175ന് 2 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. ഒരു ഘട്ടത്തില്‍ ടീം സ്‌കോര്‍ 300 കടക്കുമെന്ന് തോന്നിച്ചെങ്കിലും ഹെഡിന്റെ വിക്കറ്റ് അല്പസമയത്തേക്ക് ഹൈദരാബാദിന്റെ മൊമന്റം തകര്‍ത്തു.
 
 ഹെഡ് പുറത്തായതിന് ശേഷവും ബൗളര്‍മാരെ തല്ലിചതക്കുകയായിരുന്നു ക്ലാസന്‍. 20 പന്തില്‍ 29 റണ്‍സ് നേടി ഇഷാന്‍ കിഷന്‍ മടങ്ങിയെങ്കിലും ടീം സ്‌കോര്‍ 278ല്‍ എത്തിക്കാന്‍ ക്ലാസന് സാധിച്ചു. 39 പന്തില്‍ 9 സിക്‌സും 7 ബൗണ്ടറിയും സഹിതം പുറത്താകാതെ 105 റണ്‍സാണ് ക്ലാസന്‍ നേടിയത്. 37 പന്തിലായിരുന്നു താരത്തിന്റെ സെഞ്ചുറി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Chennai Super kings vs Gujarat Titans: ജി ടി അങ്ങനങ്ങ് പോയാലോ, അവസാന ഗ്രൂപ്പ് മത്സരത്തിൽ ഗുജറാത്തിനെ തോൽപ്പിച്ച് ധോനിയും പിള്ളേരും