Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ചാം നമ്പറില്‍ ആര് ?; പട്ടികയില്‍ നാലുപേര്‍ - വിന്‍ഡീസിനെതിരായ ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ

അഞ്ചാം നമ്പറില്‍ ആര് ?; പട്ടികയില്‍ നാലുപേര്‍ - വിന്‍ഡീസിനെതിരായ ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ
ജോര്‍ജ്ടൗണ്‍ , വ്യാഴം, 8 ഓഗസ്റ്റ് 2019 (14:43 IST)
ഇന്ത്യ - വെസ്‌റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകും. യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയിലിന്റെ ഈ ടൂര്‍ണമെന്റോടെ രാജ്യാന്തര ക്രിക്കറ്റിനോടു വിടപറയുമെന്നതാണ് ആരാധകരില്‍  നിരാശയുണ്ടാക്കുന്നത്.

ക്രിക്കറ്റിനെ ഇഷ്‌ടപ്പെടുന്നവരെല്ലാം ഗെയിലിനെയും ഇഷ്‌ടപ്പെടുന്നു എന്നതാണ് മറ്റുള്ളവരില്‍ വിന്‍ഡീസ് താരത്തെ  നിന്നും വ്യത്യസ്ഥനാക്കുന്നത്. കരീബിയന്‍ ക്രിക്കറ്റിനെയും അവരുടെ ലോകോത്തര താരങ്ങളെയും ഏറ്റവും കൂടുതല്‍ ഇഷ്‌ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യന്‍ ആരാധകര്‍.

എന്നാല്‍ ഈ മാനസിക അടുപ്പത്തെ ബൌണ്ടറിക്ക് പുറത്ത് നിര്‍ത്തിയാണ് വിരാട് കോഹ്‌ലിയും സംഘവും ഇന്ന് ഇറങ്ങുക. ട്വന്റി-20 പരമ്പര സ്വന്തമാക്കിയ ടീമില്ല ഏകദിന കുപ്പായമണിയുക. പരിചയസമ്പന്നരായ താരങ്ങള്‍ ടീമില്‍ തിരിച്ചെത്തിയേക്കും.

ക്രുനാല്‍ പാണ്ഡ്യ, ദീപക് ചാഹര്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ നാട്ടിലേക്ക് വണ്ടി കയറുമ്പോള്‍ കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി എന്നിവര്‍ ടീമിലെത്തും. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം നവ്ദീപ് സൈനി ടീമിലെത്തുമെന്നതാണ് ശ്രദ്ധേയം. ട്വന്റി-20 പരമ്പരയിലെ മികച്ച പ്രകടനമാണ് യുവതാരത്തിന് നേട്ടാമായത്.

രവീന്ദ്ര ജഡേജ പ്ലെയിംഗ് ഇലവനില്‍ സ്ഥാനം പിടിക്കുമ്പോള്‍ ചാഹല്‍ കുല്‍ദീപ് സഖ്യത്തിലൊരാള്‍ പുറത്തിരിക്കും. കുല്‍‌ദീപിന് വിശ്രമം അനുവദിക്കാനായിരിക്കും ക്യാപ്‌റ്റന്‍ താല്‍പ്പര്യപ്പെടുക.

ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം നമ്പറില്‍ ആശങ്കയുണ്ടെങ്കിലും ധവാന്‍ മടങ്ങി വന്നതിനാല്‍ രാഹുല്‍ നാലാമതിറങ്ങും. കേദാര്‍ ജാദവ്, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ എന്നിവരില്‍ ഒരാള്‍ മാത്രമാണ് അഞ്ചാം സ്ഥാനത്ത് കളിക്കുക. ഋഷഭ് പന്ത് ആറാം നമ്പരില്‍ എത്തുമ്പോള്‍ ഏഴാം സ്ഥാനത്ത് ജഡേജയും എത്തും. ടോപ് ത്രീയില്‍ ധവാന്‍ , രോഹിത്, കോഹ്‌ലി ത്രിമൂര്‍ത്തികള്‍ പതിവ് പോലെ ക്രീസിലെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശിഖര്‍ ധവാന്‍ മടങ്ങിയെത്തുന്നു; ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം ഇന്ന്