Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson : നെറ്റ്സിൽ മണിക്കൂറുകളോളം പരിശീലനം, നമീബിയക്കെതിരെ സഞ്ജു ഓപ്പണറായേക്കും

യുഎസിനെതിരെ കളിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ ഏറെ നേരം ഇഷാന്‍ കിഷനൊപ്പം നെറ്റ്‌സില്‍ പരിശീലനം നടത്തി.

Sanju Samson

അഭിറാം മനോഹർ

, ബുധന്‍, 11 ഫെബ്രുവരി 2026 (12:50 IST)
Sanju Samosn : ടി20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തിന് മുന്നോടിയായി നെറ്റ്‌സില്‍ മണിക്കൂറുകളോളം പരിശീലനം നടത്തി സഞ്ജു സാംസണ്‍. പൂര്‍ണ ഫിറ്റ്‌നസ് ഇനിയും വീണ്ടെടുക്കാത്ത അഭിഷേക് ചൊവ്വാഴ്ച അപ്രിശീലന സെഷനുകളില്‍ ഒന്നിലും പങ്കെടുത്തിരുന്നില്ല. യുഎസിനെതിരെ കളിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ ഏറെ നേരം ഇഷാന്‍ കിഷനൊപ്പം നെറ്റ്‌സില്‍ പരിശീലനം നടത്തി.
 
ഇന്ന് വൈകീട്ട് 7നാണ് ഇന്ത്യ- നമീബിയ പോരാട്ടം. പാകിസ്ഥാനെതിരെ 15ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി പൂര്‍ണ്ണമായും ഫിറ്റ്‌നസ് വീണ്ടെടൂക്കാത്ത അഭിഷേകിനെ ഇന്ന് ദുര്‍ബലരായ നമീബിയക്കെതിരെ ഇറക്കേണ്ടതില്ല എന്ന തീരുമാനമാകും ഇന്ന് ടീം മാനേജ്‌മെന്റ് എടുക്കുക എന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഇഷാന്‍ കിഷനൊപ്പം സഞ്ജുവാകും ഇന്ന് ഇന്ത്യയ്ക്കായി ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യുക.
 
നേരത്തെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി സഞ്ജു തന്നെയാകും ലോകകപ്പില്‍ ഇന്ത്യയ്ക്കായി കളിക്കുക എന്നാണ് ആരാധകരും കരുതിയിരുന്നത്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ടി20 പരമ്പരയില്‍ പാടെ നിറം മങ്ങിയതാണ് സഞ്ജുവിന് വിനയായത്. ഇതോടെ ടീമിലെ പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിന് സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നമീബിയക്കെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് വലിയ തിരിച്ചടി; അഭിഷേക് ശർമ്മ ആശുപത്രിയിൽ, സഞ്ജു സാംസണിന് സാധ്യത