മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ശ്രീലങ്കന്‍ ടീമിന് കനത്ത തിരിച്ചടി
മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ശ്രീലങ്കന്‍ ടീമിന് കനത്ത തിരിച്ചടി
ഇന്ത്യക്കെതിരായ രണ്ടാം ടെസ്‌റ്റില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ശ്രീലങ്കയ്‌ക്ക് മറ്റൊരു തിരിച്ചടി കൂടി. പരുക്കിനെ തുടര്‍ന്ന് സ്പിന്നർ രങ്കണ ഹെറാത്ത് മൂന്നാം ടെസ്‌റ്റില്‍ കളിക്കില്ല.
ഹെറാത്തിന് പകരം ജെഫ്രി വാൻഡേഴ്സിയെ ലങ്കന്‍ ടീമില്‍ ഉള്‍പ്പെടുത്തി. പുറം വേദനയെത്തുടര്‍ന്നാണ് ഹെറാത്ത് ടീമില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. പരുക്ക് ഗുരുതരമല്ലെങ്കിലും വിശ്രമം അത്യാവശ്യമാണെന്ന ഡോക്‍ടര്‍മാരുടെ നിര്‍ദേശം പരിഗണിച്ചാണ് അദ്ദേഹത്തിനെ ടീമില്‍ നിന്നും ഒഴിവാക്കുന്നത്.
ഡിസംബർ രണ്ടിനാണ് പരമ്പരയിലെ അവസാന ടെസ്റ്റ് തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. ഈ സാഹചര്യത്തില്‍ ഹെറാത്തിന്റെ പരുക്ക് ലങ്കന്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുമെന്നതില്‍ സംശയമില്ല.
കൊല്‍ക്കത്തയില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ 67 റണ്‍സെടുത്ത ഹെറാത്ത് ലങ്കയ്ക്ക് നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചിരുന്നു. നാഗ്‌പൂര്‍ ടെസ്‌റ്റില്‍ ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ കളം നിറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒരു വിക്കറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്.