Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലി എല്ലാവരെയും ഞെട്ടിച്ചു, അനുഷ്‌ക മടിയില്ലാതെ കൂടെ കൂടി - വീഡിയോ വൈറലാകുന്നു

കോഹ്‌ലി എല്ലാവരെയും ഞെട്ടിച്ചു, അനുഷ്‌ക മടിയില്ലാതെ കൂടെ കൂടി - വീഡിയോ വൈറലാകുന്നു

Virat Kohli
മുംബൈ , ബുധന്‍, 29 നവം‌ബര്‍ 2017 (14:46 IST)
മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍റെയും ബോളിവുഡ് നടി സാഗരിക ഗഡ്‌കെയുടെയും വിവാഹ സല്‍ക്കാരത്തിനിടെ  വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഡാന്‍സ്. മുംബൈ താജ്മഹല്‍ പാലസില്‍ നടന്ന ചടങ്ങിലായിരുന്നു കാമുകി അനുഷ്‌ക ശര്‍മയുടെ മുന്നില്‍ വെച്ച് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഡാന്‍സ് ചെയ്തത്.

ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും പങ്കെടുത്ത വിവാഹ സല്‍ക്കാരത്തിനിടെ കോഹ്‌ലി നൃത്തം ആ‍രംഭിച്ചതോടെ അനുഷ്‌കയും കൂടെ കൂടിയതോടെ രംഗം കൊഴുത്തു. കോഹ്‌ലിയുടെ ഡാന്‍‌സ് കണ്ട അനുഷ്‌ക മടിച്ചു നില്‍ക്കാതെ താരത്തിന്റെ കൂടെ ചേരുകയായിരുന്നു.

കോഹ്‌ലിയും അനുഷ്‌കയും ഒരേ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് സഹീറിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇരുവരും ഡാന്‍‌സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സഹീറും സാഗരികയും വിവാഹിതരായത്.

ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വീരേന്ദ്രര്‍ സെവാഗ്, ആശിഷ് നെഹ്‌റ, ഹര്‍ഭജന്‍ സിംഗ്. യുവരാജ് സിംഗ്, അജിത് അഗാര്‍ക്കര്‍ ടെന്നീസ് താരം സാനിയ മിര്‍സ തുടങ്ങിയവര്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആവശ്യം നിസാരമല്ല, അംഗീകരിച്ചില്ലെങ്കില്‍ കരാര്‍ പുതുക്കില്ല ?; നീക്കം ശക്തമാക്കി കോഹ്‌ലിയും ധോണിയും