Select Your Language

Notifications

webdunia
webdunia
webdunia
Friday, 10 January 2025
webdunia

കഴിഞ്ഞ ലോകകപ്പ് സെമിയിലെ ഇന്നിങ്സ് പോലെയുണ്ട്, ചോദിച്ച് വാങ്ങി കോഹ്‌ലി !

കഴിഞ്ഞ ലോകകപ്പ് സെമിയിലെ ഇന്നിങ്സ് പോലെയുണ്ട്, ചോദിച്ച് വാങ്ങി കോഹ്‌ലി !
, ഞായര്‍, 3 നവം‌ബര്‍ 2019 (12:24 IST)
സത്യത്തിൽ വടി കൊടുത്ത് അടി വാങ്ങുക തന്നെയായിരുന്നു ക്യാപ്റ്റൻ കോഹ്‌ലി. 'ക്യാപ്ഷൻ ദിസ്' എന്ന തല വാചകത്തോടുകൂടി താരം സാമൂഹ്യ മധ്യമങ്ങളിൽ പങ്കുവച്ച ഒരു ഗിഫ് അനിമേഷനാണ് ട്രൊളാനുള്ള സുർണാവസരമായി ആളുകൾ കണ്ട്. ഒരു സ്റ്റുഡിയോ റൂമിനകത്തെ ക്യമറക്ക് മുന്നിൽ പെട്ടന്ന് താരം പ്രത്യക്ഷപ്പെടുന്നതും നിമിഷ നേരംകൊണ്ട് അപ്രത്യക്ഷനാകുന്നതുമാണ് ഗിഫ് അനിമേഷനിൽ ഉള്ളത്.
 
ക്യാപ്ഷൻ നൽകാനുള്ള ഇന്ത്യൻ ക്യാപ്റ്റന്റെ അഭ്യർത്ഥന എന്തായാലും ആളുകൾ വിശാലമയി തന്നെ പരിഗണിച്ചു. പക്ഷേ മിക്കതും കോഹ്‌ലിയെ ട്രോളിക്കൊണ്ടുള്ളതായിരുന്നു എന്ന് മാത്രം. കഴിഞ്ഞ ഏകദിന ലോകകപ്പ് സെമിഫൈനലിൽ കോഹ്‌ലിയുടെ ഇന്നിങ്സിനോടാണ് ഗിഫ് അനിമേഷനെ ചില വിരുതൻമാൻ ഉപമിച്ചത്. '2019 ലോകകപ്പ് ഇന്നിങ്സിലെ ഹൈലൈറ്റ്സ് ആണോ' എന്നായിരുന്നു ഒരാളുടെ ചോദ്യം. 
 
'ലോകകപ്പ് നോക്കൗട്ടുകളിൽ കോഹ്‌ലിയുടെ പ്രകടനം' എന്ന് മറ്റൊരാളുടെ ക്യാപ്ഷൻ. കഴിഞ്ഞ ഏകദിന ലോകകപ്പിലെ സെമി ഫൈനലിൽ ആറു പന്തുകൾ നേരിട്ട് ഒരു റണുമായാണ് താരം മടങ്ങിയത്. 2011ലെ ലോകകപ്പ് നോക്കൗട്ടുകളിൽ താരത്തിന്റെ പ്രകടനം ദയനീയമയിരുന്നു. ലോകത്തെ മികച്ച ബറ്റ്‌സ്‌മാൻ ആണെങ്കിലും നോക്കൗട്ടുകളിൽ കോഹ്‌ലി പതറുന്നു എന്നാണ് വിമർശനം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടീം ഇന്ത്യയ്ക്ക് ആശ്വാസം, രോഹിത് റെഡി !