പാണ്ഡ്യ പരിണീതി ചോപ്രയുമായി പ്രണയത്തിലോ ?; ഇന്ത്യന്‍ താരത്തെ കുടുക്കിയത് ഒരു ഫോണ്‍ കമ്പനി
പാണ്ഡ്യ പരിണീതി ചോപ്രയുമായി പ്രണയത്തിലോ ?; ഇന്ത്യന്‍ താരത്തെ കുടുക്കിയത് ഒരു ഫോണ്‍ കമ്പനി
ബോളിവുഡ് നടി പരിണീതി ചോപ്രയും ഹാര്‍ദ്ദിക് പാണ്ഡ്യയും തമ്മിലുള്ള ഒരു ട്വീറ്റ് സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വൈറലായത് ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്നതിലായിരുന്നു എല്ലാവര്‍ക്കം സംശയം.
സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച തുടരവെ നിലപാട് വ്യക്തമാക്കി ഹര്‍ദിക് പാണ്ഡ്യ രംഗത്തെത്തി. “ എനിക്ക് പരീണീതിയ ശരിക്ക് അറിയുക പോലുമില്ല. അവരുമായി ഞാന്‍ സംസാരിച്ചിട്ട് പോലുമില്ല. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഒരുക്കമല്ല. ഒരു ഫോണ്‍ കമ്പനിയുടെ മാര്‍ക്കറ്റിംഗ് തന്ത്രമായിരുന്നു ഈ ഗോസിപ്പ്. ഇതുപോലുള്ള വാര്‍ത്തകള്‍ എവിടെ നിന്നാണ് ഉണ്ടാകുന്നത് എന്നു പോലും തനിക്കറിയില്ല”- എന്നുമാണ് ഇന്ത്യന്‍ താരം വ്യക്തമാക്കിയിരിക്കുന്നത്.
സ്‌നേഹമുള്ള, പ്രിയപ്പെട്ട പങ്കാളിയോടൊപ്പം ഏറ്റവും മനോഹരമായ യാത്ര എന്ന പരിണീതിയുടെ ഒരു ട്വീറ്റാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
ആരാണ് ആ പങ്കാളിയെന്ന് ഞാന്‍ ഊഹിക്കെട്ടെ എന്നു ഹാര്‍ദ്ദിക് പരിണീതിയോട് ചോദിക്കുകയും, ഇത് ബോളിവുഡ്- ക്രിക്കറ്റ് പ്രണയമായിരിക്കുമെന്ന് മറുപടി നല്‍കുകയും ചെയ്‌തു. ഹാര്‍ദ്ദിക്കിന്റെ ഊഹം പോലെ ആകാനും അല്ലാതിരിക്കാനും സാധ്യതയുമുണ്ടെന്നും ആ ചിത്രത്തില്‍ തന്നെ ക്ലൂ ഒളിഞ്ഞിരിപ്പുണ്ടെന്നുമായിരുന്നു പരിണീതിയുടെ തിരിച്ചുള്ള ട്വീറ്റ്. ഇതോടെ പാണ്ഡ്യ പിന്മാറി.
എന്നാല്‍ ഇന്ത്യന്‍ താരത്തിന്റെ കണക്കു കൂട്ടല്‍ തെറ്റാണെന്നും തന്റെ പുതിയ പങ്കാളി പുതിയ ഫോണ്‍ ആണെന്നും അറിയിച്ചുള്ള പരിണീതിയുടെ വീഡിയോ പിന്നാലെ എത്തുകയും ചെയ്‌തിരുന്നു.