Webdunia - Bharat's app for daily news and videos

Install App

ടെസ്റ്റിൽ മികച്ച പ്രകടനം, എന്നിട്ടും എന്തുകൊണ്ട് ജുറലിനും സർഫറാസിനും കരാറില്ല?

അഭിറാം മനോഹർ
വ്യാഴം, 29 ഫെബ്രുവരി 2024 (14:17 IST)
Sarfaraz and Jurel
ബിസിസിഐ കളിക്കാര്‍ക്കുള്ള വാര്‍ഷിക കരാറുകള്‍ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ടീമിലെ സ്ഥിരം താരങ്ങളായിരുന്ന ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും കരാറില്‍ നിന്നും പുറത്താക്കിയ തീരുമാനം ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. സീനിയര്‍ താരമായ ചേതേശ്വര്‍ പുജാര ഉള്‍പ്പടെ പലര്‍ക്കും കരാര്‍ നഷ്ടമായെങ്കിലും സര്‍ഫറാസ് ഖാനും ധ്രുവ് ജുറലിനും കരാര്‍ കിട്ടാതിരുന്നതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ടെസ്റ്റ് പരമ്പരയില്‍ തിളങ്ങാതിരുന്ന രജത് പാട്ടീദാറിന് കരാര്‍ ലഭിച്ചപ്പോള്‍ സര്‍ഫറാസിനും ജുറലിനും എന്തുകൊണ്ട് കരാറില്ലെന്നതാണ് ആരാധകര്‍ ചോദിക്കുന്നത്.
 
ബിസിസിഐ സെന്‍ട്രല്‍ കരാര്‍ ലഭിക്കുന്നതിനായുള്ള നിബന്ധനയില്‍ ദേശീയ ടീമിനായി കുറഞ്ഞത് 3 ടെസ്‌റ്റോ 8 ഏകദിനമോ 10 ടി20 മത്സരങ്ങളോ കളിച്ചിരിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ നിബന്ധന പാലിക്കുന്ന പക്ഷം കളിക്കാര്‍ക്ക് സി ഗ്രേഡ് കരാര്‍ ലഭിക്കും. ധ്രുവ് ജുറലും സര്‍ഫറാസ് ഖാനും 2 ടെസ്റ്റ് മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്. ധരംശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റില്‍ ഇരുവരും ഉള്‍പ്പെടുകയാണെങ്കില്‍ ഇരുവര്‍ക്കും സ്വാഭാവികമായി കരാര്‍ ലഭിക്കുമെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്.
 
രണ്ടാം ടെസ്റ്റ് മുതല്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടതോടെയാണ് മോശം പ്രകടനമായിരുന്നിട്ടും രജത് പാട്ടീദാറിന് വാര്‍ഷിക കരാര്‍ ലഭിച്ചത്. സി ഗ്രേഡ് കരാര്‍ ലഭിക്കുന്ന താരങ്ങള്‍ക്ക് ഒരു കോടി രൂപയാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുക.സഞ്ജു സാംസണ്‍ ഉള്‍പ്പടെ 15 താരങ്ങള്‍ക്കാണ് നിലവില്‍ സി ഗ്രേഡ് കരാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

ബാബർ സ്ഥിരം പരാജയം നേട്ടമായത് ഹിറ്റ്മാന്, ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്

ദുബെയെ പറ്റില്ല, അശ്വിനൊപ്പം വിജയ് ശങ്കറെ നൽകാൻ, സഞ്ജുവിനെ സ്വന്തമാക്കാൻ ഓഫറുമായി ചെന്നൈ

അടുത്ത ലേഖനം
Show comments