Select Your Language

Notifications

webdunia
webdunia
webdunia
webdunia

എനിക്ക് അവസരങ്ങൾ തരു, ഒരു കാലിസോ വാട്‌സണോ ആവാൻ എനിക്ക് സാധിക്കും: വിജയ് ശങ്കർ

എനിക്ക് അവസരങ്ങൾ തരു, ഒരു കാലിസോ വാട്‌സണോ ആവാൻ എനിക്ക് സാധിക്കും: വിജയ് ശങ്കർ
, തിങ്കള്‍, 17 മെയ് 2021 (14:15 IST)
മികച്ച ബാറ്റിംഗ് പ്രകടനം കാഴ്‌ച്ചവെക്കാൻ നാലാമനായോ അഞ്ചാമനായോ ടീമിൽ അവസരം നൽകണമെന്ന് ഇന്ത്യൻ താരം വിജയ് ശങ്കർ. ക്രീസിൽ കൂടുതൽ സമയം ചിലവഴിക്കാനായാൽ  ജാക്ക് കാലിസിനെയും ഷെയ്ന്‍ വാട്സനെയോ പോലെയാകാന്‍ തനിക്ക് സാധിക്കുമെന്നും വിജയ് ശങ്കര്‍ പറഞ്ഞു.
 
കൂടുതൽ റൺസ് നേടണമെങ്കിൽ കൂടുതൽ നേരം ക്രീസിൽ ചിലവഴിക്കണം. ഓപ്പൺ ചെയ്യണമെന്നല്ല ഞാൻ പറയുന്നത്. എനിക്ക് നാലാമനായോ അഞ്ചാമനായോ അവസരം തരു. എന്നിട്ടും നിക്ക് റണ്‍സ് നേടാന്‍ സാധിച്ചില്ലയെങ്കില്‍ എന്നെ ഒഴിവാക്കാം എനിക്കതില്‍ ഖേദമുണ്ടാകില്ല.
 
ഞാന്‍ ഓള്‍റൗണ്ടറാണ്, എന്നാല്‍ ഞാന്‍ അറിയപ്പെടുന്നത് എന്റെ ബാറ്റിംഗ് കൊണ്ടാണ്. ഞാന്‍ ഒരു ഓള്‍റൗണ്ടറായതുകൊണ്ട് ആറാമനായോ ഏഴാമനായോ ബാറ്റ് ചെയ്യണമെന്നില്ല. കാലിസിനെയും വാട്സണെയും പോലെ ടൊപ്പ് ഓർഡറിൽ റൺസ് നേടാനും ഒപ്പം വിക്കറ്റുകൾ നേടാനും എനിക്ക് സാധിക്കും. അങ്ങനെ സംഭവിച്ചാൽ ടീമിനും അത് ഗുണകരമാണ്. ഞാന്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നെങ്കില്‍ മാത്രമേ ആളുകള്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങുകയുള്ളൂ. മധ്യനിരയില്‍ കൂടുതല്‍ സമയം ലഭിച്ചാല്‍ മാത്രമേ എനിക്ക് കൂടുതല്‍ റണ്‍സ് നേടാനും സാധിക്കു.വിജയ് ശങ്കർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മേലില്‍ ഇങ്ങനെയൊന്നും ചെയ്യരുത്'; കോലിയോട് സച്ചിന്‍