സച്ചിനോ, കോലിയോ മികച്ചതാരം? മനസ്സ് തുറന്ന് ഇഷാന്ത് ശർമ്മ

അഭിറാം മനോഹർ

തിങ്കള്‍, 16 മാര്‍ച്ച് 2020 (11:58 IST)
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബാറ്റിങ് താരങ്ങളാണ് സച്ചിൻ ടെൻഡുൽക്കറും വിരാട് കോലിയും. അതിനാൽ തന്നെ പലപ്പോഴും ഇവരിൽ ആരാണ് മികച്ചതാരമെന്ന രീതിയിൽ താരതമ്യങ്ങളും അഭിപ്രായങ്ങളും വരുന്നത് പതിവാണ്. ക്രിക്കറ്റിൽ സച്ചിൻ തീർത്ത ഓരോ റെക്കോഡുകളും കോലി തകർക്കുമ്പോൾ തന്നെ പലതും കോലിക്ക് അപ്രാപ്യമാണ്. അതിനാൽ തന്നെ ചിലർ ഏറ്റവും മികച്ച താരമായി സച്ചിനെ ചൂണ്ടികാണിക്കുമ്പോൾ മറ്റു ചിലർക്കത് കോലിയാണ്.ഇപ്പോളിതാ ഈ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ഇന്ത്യൻ പേസറായ ഇഷാന്ത് ശർമ്മ.
 
കഴിഞ്ഞ ദിവസം ക്രിക്ബസിന് നൽകിയ അഭിമുഖത്തിലാണ് ഇഷാന്ത് തന്റെ മനസ്സ് തുറന്ന്ത്. സച്ചിൻ വിരാട് കോലി ഇവരിൽ ആരാണ് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്നായിരുന്നു ഇഷാന്തിനോടുള്ള ചോദ്യം.എന്നാൽ ചോദ്യത്തിന് ഒട്ടും അമാന്തിക്കാതെയാണ് ഇഷാന്ത്  കോലിയെന്ന് മറുപടി നൽകിയത്.വിരാട് കോലിയാണ് താൻ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും മികച്ച ബാറ്റ്സ്മാനെന്നും ഇഷാന്ത് കൂട്ടിച്ചേർത്തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൊവിഡ് 19: ഐ‌പിഎൽ മത്സരങ്ങൾ വെട്ടിച്ചുരുക്കിയേക്കുമെന്ന് സൗരവ് ഗാംഗുലി