വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴാം സ്ഥാനത്ത് ബാറ്റിംഗില്‍ ഇറങ്ങിയതിന്റെ നൊസ്റ്റാള്‍ജിയ പങ്കുവെച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്ത്യയ്ക്ക് വേണ്ടി ഏഴാം നമ്പര്‍ പൊസിഷനിലാണ് താന്‍ അരങ്ങേറ്റം കുറിച്ചതെന്ന് രോഹിത് പറയുന്നു. മത്സരശേഷം ബാറ്റിംഗ് ഓര്‍ഡറില്‍ എന്തുകൊണ്ട് താഴേക്കിറങ്ങി എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍.
ഇന്ത്യന്‍ ടീമില്‍ കളിച്ചുതുടങ്ങിയ സമയത്ത് ഞാന്‍ ഏഴാമനായാണ് ബാറ്റിംഗിനിറങ്ങിയിരുന്നത്. വെസ്റ്റിന്‍ഡീസിനെതിരെ ഏഴാം നമ്പര്‍ സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ അക്കാലമാണ് എനിക്ക് ഓര്‍മ വന്നത്. ലോകകപ്പ് അടുത്തുനില്‍ക്കെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഞാന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് വന്നത്. ചെറിയ സ്‌കോര്‍ മാത്രമെ പിന്തുടരേണ്ടതുണ്ടായിരുന്നുള്ളു. അതിനാല്‍ തന്നെ സ്‌കോര്‍ മറികടക്കാന്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് വിചാരിച്ചു.രോഹിത് പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള മുകേഷ് കുമാര്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ വെയ്ക്കാനാകുന്ന താരമാണെന്നും രോഹിത് പറഞ്ഞു.