Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലിയോട് ബഹുമാനമുണ്ട്, പക്ഷേ ഭയമില്ല-നസീം ഷാ

കോലിയോട് ബഹുമാനമുണ്ട്, പക്ഷേ ഭയമില്ല-നസീം ഷാ
, ബുധന്‍, 3 ജൂണ്‍ 2020 (10:07 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനും ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനുമായി പരിഗണിക്കപ്പെടുന്ന വിരാട് കോലിയോട് ബഹുമാനമുണ്ടെങ്കിലും കോലിയെ നേരിടാൻ ഭയമില്ലെന്ന് പാക് യുവ പേസ് താരം നസീം ഷാ.ഒരു അഭിമുഖത്തിലാണ് കോലിയെ പേടിയില്ലെന്ന നസിം ഷാ വ്യക്തമാക്കിയത്. കോലിക്കെതിരെ ബൗൾ ചെയ്യുവാനായി കാത്തിരിക്കുകയാണെന്നും പാകിസ്ഥാന്റെ പുതിയ പേസ് പ്രതീക്ഷയായ പതിനേഴുകാരൻ പറഞ്ഞു.
 
ഇന്ത്യൻ നായകൻ കോലിയോട് എനിക്ക് ബഹുമാനമുണ്ട്. അദ്ദേഹത്തെ പക്ഷേ ഞാൻ ഭയക്കുന്നില്ല. ഏറ്റവും മികച്ചവർക്കെതിരെ പന്തെറിയുന്നത് എല്ലാ കാലത്തും പ്രയാസമാണ്. എന്നാൽ അത് നമ്മുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും.ഇന്ത്യക്കെതിരെ,പ്രത്യേകിച്ച് കോലിക്കെതിരെ മത്സരിക്കാനായി ഞാൻ കാത്തിരിക്കുകയാണ് നസീം ഷാ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലിയുടെ ഏത് കഴിവിനോടാണ് ആരാധന, വെളിപ്പെടുത്തലുമായി സ്റ്റീവ് സ്മിത്ത്