Webdunia - Bharat's app for daily news and videos

Install App

'ധോണിയുടെ ഉത്തരത്തില്‍ ഡാനിയുടെ നാവിറങ്ങിപ്പോയി, ഐപിഎലിനാണ് ധോണിയെ ആവശ്യം': വീഡിയോ !

Webdunia
ചൊവ്വ, 3 നവം‌ബര്‍ 2020 (11:42 IST)
ദുബായ്: ഇത് അവസാനത്തെ ഐപിഎൽ ആയിരിയ്ക്കുമോ എന്ന കമന്റേറ്റർ ഡാനി മോറിസന്റെ ചോദ്യത്തിന്റെ ധോണി നൽകിയ മറുപടി ചെന്നൈ സൂപ്പർ‌ കിങ്സ് ആരാധകരെ ആവേശം കൊള്ളിയ്ക്കുന്നതായിരുന്നു. അടുത്ത ഐപിഎല്ലിലും താൻ കളിയ്ക്കും എന്ന് ധോണി പ്രഖ്യാപിയ്ക്കുകയായിരുന്നു. ധോണി ഐപിഎല്ലിൽ നിന്നുൾപ്പടെ വിരമിയ്ക്കണം എന്ന് വിമർശനം ഉന്നയിയിക്കുന്നവരെയും ഐപിഎല്ലിൽനിന്നും വിരമിക്കുകയാണോ എന്ന ചോദ്യം ഉന്നയിച്ച ഡാനി മോറിസനെയും പരിഹസിച്ച് രംഗത്തെത്തിയിരിയ്ക്കയാണ് ടീം അംഗങ്ങളായ ഡുപ്ലെസിയും ലുങ്കി എൻഗിഡിയും.
 
ഇത് ധോണിയുടെ അവസാന മത്സരമാണോ എന്നായിരുന്നു കമന്റേറ്റര്‍ ഡാനി മോറിസന്റെ ചോദ്യം. എന്നാൽ ധോണിയുടെ ഉത്തരത്തില്‍ ഡാനിയുടെ നാവിറങ്ങി പോയി. ലുങ്കി എൻഗിഡി പറഞ്ഞു. വലിയ തിരിച്ചടിയാണ് ആ ഉത്തരത്തിലൂടെ ഡാനി മോറിസൻ നേരിട്ടത് എന്നായിരുന്നു ഡുപ്ലെസിയുടെ പരിഹഹാസം. ധോണി കളിയ്ക്കുക എന്നത് ഐപിഎല്ലിന്റെ ആവശ്യമാണ് എന്ന് ഡുപ്ലെസി പറയുന്നു. 
 
ഏതെങ്കിലും ക്രിക്കറ്റ് പ്രേമി സിഎസ്‌കെ എന്ന് പറയുമ്പോള്‍ തന്നെ എംഎസ് ധോണിയെയാണ് ഓര്‍മവരിക. സിഎസ്‌കെയെന്നാല്‍ ധോണിയാണ്. യഥാർത്ഥത്തിൽ ഐപിഎല്ലിനാണ് ധോണിയെ ആവശ്യം. അത്രത്തോളം വലിയ താരമാണ് അദ്ദേഹം. സിഎസ്‌കെ ആരാധകർ ധോണിയെ അത്രത്തോളം സ്നേഹിയ്ക്കുന്നു. ഐപിഎലിലെ ട്വിറ്റർ പേജിലൂടെ പങ്കുവച്ച  ഒരു വീഡിയോയിലാണ് ഇരു താരങ്ങളുടെയും അഭിപ്രായ പ്രകടനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Mithali Raj: അന്ന് ഞാൻ ഇന്ത്യൻ ക്യാപ്റ്റനാണ്, വിവാഹം കഴിഞ്ഞാൽ ക്രിക്കറ്റ് ഉപേക്ഷിച്ച് കുട്ടികളെ നോക്കണമെന്ന് അയാൾ പറഞ്ഞു: മിതാലി രാജ്

ബുമ്ര എപ്പോഴും ടീമിനെ പറ്റി മാത്രം സംസാരിക്കുന്ന താരം, നായകനാക്കാൻ അവനേക്കാൾ മികച്ച ഓപ്ഷനില്ല: പുജാര

അഡ്‌ലെയ്ഡ് ടെസ്റ്റ്: സ്റ്റീവ് സ്മിത്തിനു പരുക്ക്

22 വയസ്സുള്ള ചെറിയ പയ്യൻ പോലും വെല്ലുവിളിക്കുന്നു, ഇന്ത്യയെ പാഠം പഠിപ്പിക്കണം, സ്റ്റാർക്കിനെ കളിയാക്കാൻ അവൻ വളർന്നിട്ടില്ല: മിച്ചൽ ജോൺസൺ

റൈറ്റ്സ് വാങ്ങാതെയാണോ പടമെടുത്തത്!, വിടാമുയർച്ചി നിർമാതാക്കൾക്ക് 150 കോടിയുടെ നോട്ടീസ് അയച്ച് ഹോളിവുഡ് കമ്പനി?

അടുത്ത ലേഖനം
Show comments