Publish Date: Tue, 03 Nov 2020 (09:43 IST)
Updated Date: Tue, 03 Nov 2020 (09:46 IST)
ആലപ്പുഴ: ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ അപക്ടത്തിൽപ്പെട്ടു. വിജയ് യേശുദാസ് സഞ്ചരിച്ചിർന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. രണ്ട് കാറുകളുടെയും മുൻഭാഗം തകർന്നു. ദേശീയ പാതയിൽ തുറവൂർ ജംഗ്ഷനിൽ ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്തുനിന്നും സുഹൃത്തിനൊപ്പം കൊച്ചിയിലേയ്ക്ക് കാറിൽ പോകുന്നതിനിടെ തുറവൂർ ജംഗ്ഷനിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന മറ്റൊരു കാറിൽ ഇടിയ്ക്കുകയായിരുന്നു.