Select Your Language

Notifications

webdunia
webdunia
webdunia
webdunia

60 കോടി ഡോസ് കൊവിഡ് വാക്സിന് ഓർഡർ നൽകി ഇന്ത്യ, 100 കോടി കൂടി ആവശ്യപ്പെടും

60 കോടി ഡോസ് കൊവിഡ് വാക്സിന് ഓർഡർ നൽകി ഇന്ത്യ, 100 കോടി കൂടി ആവശ്യപ്പെടും
, ചൊവ്വ, 3 നവം‌ബര്‍ 2020 (08:51 IST)
60 കോടി ഡോസ് കൊവിഡ് വാസ്കിന് ഇന്ത്യ ഓർഡർ നൽകിയതായി റിപ്പോർട്ട്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ഡ്യൂക്ക് ഗ്ലോബൽ ഹെൽത്ത് ഇന്നവേഷൻ സെന്ററാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഈ റിപ്പോർട്ട് പ്രകാരം. കൊവിഡ് വാക്സിൻ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള അമേരിക്കയാണ് ഏറ്റവുമധികം വാക്സിൻ ഡോസ് അവശ്യപ്പെട്ടിരിയ്ക്കുന്നത്.
 
80 കോടി ഡോസ് വാക്സിനാണ് അമേരിക്ക ഓർഡർ നൽകിയിരിയ്ക്കുന്നത്. ഇനിയും 160 കോടി വാകിൻ ഡോസ് കൂടി അമേരിക്ക ആവശ്യപ്പെട്ടേയ്ക്കും. 100 കോടിയായിരിയ്ക്കും ഇന്ത്യ രണ്ടംഘട്ടത്തിൽ ആവശ്യപ്പെടുക എന്നാണ് റിപ്പോർട്ടുകൾ. വികസിത ഇടത്തര രാജ്യങ്ങൾ 380 കോടി വാക്സിൻ ഡോസിന് ഓർഡർ നൽകിയതായാണ് റിപ്പോർട്ടുകൾ. ഇത് 500 കോടിയായി ഉടൻ ഉയരും എന്നാണ് വിവരം ഒരാൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിയ്ക്കണം എന്നാണ് നിലവിലെ വിലയിരുത്തൽ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ചുദിവസത്തേക്കുകൂടി നീട്ടി