ഐപിഎൽ പോയന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനം ഉള്ള ടീമാണ് കെ എൽ രാഹുലിന്റെ നായകത്വത്തിലൂള്ള കിങ്സ് ഇലവൻ പഞ്ചാബ്. കളിച്ച ഏഴ് മത്സരങ്ങളില് ആറിലും പഞ്ചാബ് പരാജയപ്പെട്ടു. ബാംഗ്ലൂരിനോട് മാത്രമാണ് പഞ്ചാബിന് വിജയം നേടാനായത്. പഞ്ചാബിനെ രക്ഷിയ്ക്കാൻ ക്രിസ് ഗെയിലിനാകുമോ എന്നാണ് ഇപ്പോൾ ആരാകർ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ടീമിന്റെ മോശം പ്രകടനത്തിന് കാരണമെന്തെന്ന് തുറന്നുപറയുകയാണ് സ്റ്റാർ പേസർ മുഹമ്മദ് ഷമി.
ഇപ്രാവശ്യം പഞ്ചബിന്റെ ടീം കോമ്പിനേഷൻ അത്ര മികച്ചതല്ലെന്നാണ് തോന്നുന്നത് എന്നാണ് പ്രധാന കാരണമായി ഷമി ചൂണ്ടിക്കാണിയ്ക്കുന്നത്. എങ്കിലും തങ്ങൾ ഇപ്പോഴും ആത്മവിശ്വാസത്തിലാണ് എന്നും ഷമി പറയുന്നു. ചില സമയത്ത് ബൗളിങ് നിര മോശമാവുമ്പോള്‍ മറ്റൊരു സമയത്ത് ബാറ്റിങ് മോശമാവും. ചിലപ്പോള്‍ ബാറ്റിങ് നിരയും ചിലപ്പോള്‍ ബൗളിങ് നിരയും തിളങ്ങും. ഈ അവസ്ഥ മാറി കൂട്ടായ പ്രകടനം പുറത്തെടുക്കാന്‍ കഴിയണം സന്തുലിതമായ പ്രകടനം ആവശ്യമാണ്. ടി20 ഫോര്‍മാറ്റില്‍ ചെറിയൊരു പിഴവിന് പോലും വലിയ വിലനല്‍കേണ്ടി വരും,
മധ്യനിര പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. 200ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും ഞങ്ങള്‍ തോറ്റു. എവിടെയാണ് പിഴയ്ക്കുന്നത് എന്ന് കണ്ടെത്തേണ്ടതുണ്ട്. ഷാര്‍ജ പോലുള്ള ചെറിയ മൈതാനങ്ങളില്‍ ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത് രണ്ട് ബൗണ്‍സറുകള്‍ ഒരോവറില്‍ അനുവദിക്കണം ടി20യിലെ നിയമങ്ങലെല്ലാം ബൗളര്‍മാര്‍ക്ക് എതിരാണെന്നും ഷമി പറഞ്ഞു. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ മോശം ഫോമാണ് പഞ്ചാബ് നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. അടുത്ത മത്സരത്തിൽ മാക്സ്‌വെല്ലിന് പകരം ക്രിസ് ഗെയ്ൽ ആയിരിയ്ക്കും കളത്തിൽ എത്തുക.