Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ഷഹീനല്ല, പാക് നായകനാകേണ്ടിയിരുന്നത് മുഹമ്മദ് റിസ്വാൻ, മരുമകനെ വേദിയിലിരുത്തി ഷാഹിദ് അഫ്രീദിയുടെ പ്രതികരണം

shahid afridi
, തിങ്കള്‍, 1 ജനുവരി 2024 (17:48 IST)
ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ സെമിഫൈനല്‍ മത്സരത്തിലെത്താതെ പുറത്തായതിന് പിന്നാലെ പാക് ടീമിന്റെ നായകസ്ഥാനത്ത് നിന്നും ബാബര്‍ അസം പുറത്തായിരുന്നു. ടി20 ടീമിന്റെ നായകനായി ഷഹീന്‍ അഫ്രീദിയെയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് തിരെഞ്ഞെടുത്തത്. എന്നാല്‍ ഷഹീന്‍ അഫ്രീദിയെയല്ല മുഹമ്മദ് റിസ്‌വാനെയായിരുന്നു പാകിസ്ഥാന്‍ നായകനാക്കേണ്ടിയിരുന്നതെന്ന് പൊതുസദസ്സില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പാക് നായകനായ ഷാഹിദ് അഫ്രീദി.
 
ഷഹീന്‍ അഫ്രീദി, മുഹമ്മദ് റിസ്‌വാന്‍, സര്‍ഫ്രാസ് അഹമ്മദ്, ഹാരിസ് റൗഫ് എന്നിവരെ വേദിയിലിരുത്തിയായിരുന്നു ഷാഹിദ് അഫ്രീദിയുടെ പരാമര്‍ശം. ഷഹീന്‍ അഫ്രീദി അബദ്ധത്തിലാണ് പാക് നായകനായത്. റിസ്വാനായിരുന്നു നായകനാകാന്‍ അര്‍ഹന്‍. റിസ്വാന്റെ കഠിനാധ്വാനത്തെയും സമര്‍പ്പണത്തെയും ഞാന്‍ ഏറെ ബഹുമാനിക്കുന്നു. അവന്‍ യഥാര്‍ഥ പോരാളിയാണ്. ബാബറിന്റെ പിന്‍ഗാമിയായി നായകനാകേണ്ടിയിരുന്നത് ശരിക്കും മുഹമ്മദ് റിസ്‌വാനാണ്. ഷഹീന്‍ അഫ്രീദി പറഞ്ഞു.
 
ഷഹീദ് അഫ്രീദിയുടെ മകളായ അന്‍ഷ അഫ്രീദിയെയാണ് ഷഹീന്‍ അഫ്രീദി വിവാഹം ചെയ്തിരിക്കുന്നത്. ടി20 ക്യാപ്റ്റനെന്ന നിലയില്‍ ജനുവരി 12 മുതല്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലാകും താരം അരങ്ങേറുക. അഞ്ച് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Indian Cricket Team 2024 Schedule: 14 ടെസ്റ്റ് മത്സരങ്ങൾ, ടി20 ലോകകപ്പ്,ഐപിഎൽ 2024ലെ ഇന്ത്യയുടെ ക്രിക്കറ്റ് കലണ്ടർ