Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാൻ കോലിയേക്കാൾ മികച്ച ബാറ്ററായിരുന്നു, എന്നിട്ടും പാകിസ്ഥാൻ എന്നെ തഴഞ്ഞു

ഞാൻ കോലിയേക്കാൾ മികച്ച ബാറ്ററായിരുന്നു, എന്നിട്ടും പാകിസ്ഥാൻ എന്നെ തഴഞ്ഞു
, ബുധന്‍, 25 ജനുവരി 2023 (20:38 IST)
ഏകദിനക്രിക്കറ്റിൽ ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ് ഇന്ത്യയുടെ വിരാട് കോലി. ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന കോലി ഇന്നും ലോകത്തിലെ ഏറ്റവും പ്രിയങ്കരനായ താരമാണ്. എന്നാൽ കോലിയേക്കാൾ മികവുണ്ടായിട്ടും തന്നെ പാക് സെലക്ടർമാർ തഴഞ്ഞതായി ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് താരമായ ഖുറാം മൻസൂർ.
 
പാകിസ്ഥാന് വേണ്ടി 7 ഏകദിനത്തിലും 16 ടെസ്റ്റിലുമാണ് ഖുറാം മൻസൂർ കളിച്ചത്. ഏകദിനത്തിൽ കോലിയേക്കാൾ മികച്ച റെക്കോർഡുണ്ടായിട്ടും പാക് സെലക്ടർമാർ തന്നെ തഴഞ്ഞുവെന്നാണ് താരം പറയുന്നത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും മികച്ച 10 കളിക്കാരെ എടുത്താൽ താനായിരിക്കും ഒന്നാം സ്ഥാനത്തെന്നും താരം പറയുന്നു. വിരാട് കോലിയുമായി താരതമ്യം ചെയ്യുകയല്ല. എന്നാലും സെഞ്ചുറികളുടെ കാര്യമെടുത്താൽ കോലി ഓരോ 6 ഇന്നിങ്ങ്സിലും ഒരു സെഞ്ചുറി നേടുമ്പോൾ ഞാൻ 5.68 ഇന്നിങ്ങ്സിൽ സെഞ്ച്റി നേടിയിരുന്നു. കഴിഞ്ഞ 19 വർഷമായി ലിസ്റ്റ് എ ക്രിക്കറ്റിൽ എൻ്റെ ബാറ്റിംഗ് ശരാശരി 53 ആണ്.
 
ലിസ്റ്റ് എ ക്രിക്കറ്റിലെ ലോകത്തിലെ എല്ലാ താരങ്ങളെ എടുത്താലും അഞ്ചാം സ്ഥാനത്ത് ഞാനുണ്ട്. 2015 മുതൽ ഇതുവരെ കളിച്ച 48 ഇന്നിങ്ങ്സുകളിൽ 24 സെഞ്ചുറികൾ ഞാൻ നേടി. ടി20യിലും മികവ് തെളിയിച്ചും ഞാൻ അവഗണിക്കപ്പെട്ടു ഖുറാം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20യിലെ ഒരേയൊരു രാജാവ്, 2022ലെ മികച്ച ടി20 താരത്തിനുള്ള ഐസിസി പുരസ്കാരം സൂര്യകുമാർ യാദവിന്