Webdunia - Bharat's app for daily news and videos

Install App

ആ ഒരൊറ്റ സംഭവത്തിന് ശേഷം ഇന്ത്യയിൽ ഞാൻ വെറുക്കപ്പെട്ടവനായി: മാർട്ടിൻ ഗുപ്റ്റിൽ

അഭിറാം മനോഹർ
വ്യാഴം, 9 ജനുവരി 2025 (13:37 IST)
Dhoni Runout
ന്യൂസിലന്‍ഡിന്റെ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരിക്കുകയാണ്. ലോകക്രിക്കറ്റിലെ തന്നെ മികച്ച കളിക്കാരില്‍ ഒരാളാണെങ്കിലും ഇന്ത്യക്കാരില്‍ പലരും ഗുപ്റ്റിലിനെ ഓര്‍ക്കുന്നത് 2019ലെ ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ധോനിയെ പുറത്താക്കിയ റണ്ണൗട്ട് വഴിയായിരിക്കും. ഈ റണ്ണൗട്ടിന് ശേഷം ഇന്ത്യ മുഴുവന്‍ താന്‍ വെറുക്കപ്പെട്ടവനായി മാറിയെന്ന് ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിനായി ഇന്ത്യയിലെത്തിയപ്പോഴാണ് ഗുപ്റ്റില്‍ ഇക്കാര്യം പറഞ്ഞത്.
 
2019ലെ ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷ എം എസ് ധോനിയിലായിരുന്നു. എന്നാല്‍ മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എറിഞ്ഞ ത്രോയിലൂടെ താരം റണ്ണൗട്ടാവുകായായിരുന്നു. ഈ സംഭവത്തിന് ശേഷം ഇന്ത്യന്‍ ആരാധകരില്‍ നിന്നും ഭീഷണിയും വെറുപ്പും നിറഞ്ഞ മെയിലുകള്‍ കിട്ടുന്നത് പതിവായയെന്നാണ്  ഗുപ്റ്റില്‍ അന്ന് പറഞ്ഞത്. സെമിയിലെ ഒരു നിമിഷത്തില്‍ സംഭവിച്ച കാര്യമായിരുന്നു അത്. ആ സമയം എന്റെ നേര്‍ക്ക് പന്ത് വന്നപ്പൊള്‍ അതെടുത്ത് സ്റ്റമ്പിനെ ലക്ഷ്യമാക്കി എറിയുക മാത്രമായിരുന്നു എനിക്ക് ചെയ്യാനുണ്ടായിരുന്നത്. ഭാഗ്യത്തിന് എന്റെ ത്രോ നേരെ സ്റ്റമ്പില്‍ കൊണ്ടു. എന്നാല്‍ ആ സംഭവത്തിന് ശേഷം ഇന്ത്യ മുഴുവന്‍ എന്നെ വെറുത്തു. ഇപ്പോഴും ആ സംഭവത്തിന്റെ പേരില്‍ എനിക്ക് മെയിലുകള്‍ ലഭിക്കുന്നുണ്ട്. ഗുപ്റ്റില്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

Jasprit Bumrah: 'അധികം പണിയെടുപ്പിക്കാന്‍ പറ്റില്ല'; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ബുംറയ്ക്കു നഷ്ടമായേക്കും

അടുത്ത ലേഖനം
Show comments