Select Your Language

Notifications

webdunia
webdunia
webdunia
webdunia

2024 Cricket Recap: വില്ലനില്‍ നിന്നും നായകനായി മാറിയ ഹാര്‍ദ്ദിക്, ലോകകപ്പ് നേട്ടം, സഞ്ജുവിന്റെ വരവ്, സ്വന്തം നാട്ടിലെ നാണക്കേട്, ഐപിഎല്‍ മെഗാതാരലേലം, ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവാത്ത 2024

Cricket 2024

അഭിറാം മനോഹർ

, വ്യാഴം, 12 ഡിസം‌ബര്‍ 2024 (20:23 IST)
Cricket 2024
2023ലെ ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിയുടെ മുറിവ് ഉണങ്ങും മുന്‍പാണ് 2024 ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നില്‍ അവതരിച്ചത്. 2024ല്‍ ടി20 ലോകകപ്പ് നേടി 11 വര്‍ഷത്തെ ഐസിസി കിരീട വരള്‍ച്ച ഇന്ത്യ അവസാനിപ്പിച്ചെങ്കിലും 2024 അവസാനിക്കുമ്പോള്‍ സമ്മിശ്രമായ വികാരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കുള്ളത്.
 
സീറോയില്‍ നിന്നും ഹീറോയിലേക്ക് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വര്‍ഷം
 
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയും ഹാര്‍ദ്ദിക്കിന്റെ വിവാഹമോചനവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഐപിഎല്‍ കിരീടനേട്ടവുമായിരുന്നു 2024ന്റെ തുടക്കത്തില്‍ രാജ്യം ഏറെ ചര്‍ച്ച ചെയ്തത്. ഐപിഎല്ലിലുടനീളം മുംബൈ നായകനെന്ന നിലയില്‍ ഹാര്‍ദ്ദിക് പരിഹസിക്കപ്പെട്ടു. കളിക്കാരനെന്ന നിലയിലും തിളങ്ങാന്‍ ഹാര്‍ദ്ദിക്കിനായില്ല. ഇതിനിടെ വ്യക്തിജീവിതത്തില്‍ വിവാഹമോചനമെന്ന കടമ്പയിലൂടെയും ഹാര്‍ദ്ദിക്കിന് കടന്നുപോകേണ്ടിവന്നു.
 
 
webdunia
Hardik Pandya
എന്നാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകപങ്ക് വഹിക്കാന്‍ സാധിച്ചതോടെ തന്നെ കൂക്കിവിളിച്ച കാണികള്‍ക്ക് മുന്നില്‍ ഹീറോയായി തിരിച്ചുവരാന്‍ ഹാര്‍ദ്ദിക്കിന് സാധിച്ചു. മലയാളി താരമായ സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടതിനാല്‍ അഭിമാനനേട്ടത്തില്‍ പങ്കാളിയാവാന്‍ സഞ്ജുവിനും സാധിച്ചു. പരിശീലകനായി രാഹുല്‍ ദ്രാവിഡിന്റെ അവസാന ടൂര്‍ണമെന്റായതിനാല്‍ തന്നെ പരിശീലക ചുമതലയിലേക്ക് ഐപിഎല്ലില്‍ കൊല്‍ക്കത്തയെ ചാമ്പ്യന്മാരാക്കിയ ഗംഭീര്‍ വരുന്നതിനും 2024 സാക്ഷിയായി.
webdunia
Rohit sharma, Virat Kohli
 
ഇതിഹാസങ്ങളുടെ പടിയിറങ്ങല്‍
 
ടി20 ലോകകപ്പ് നേട്ടത്തോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ 2 ഇതിഹാസതാരങ്ങള്‍ ടി20 ഫോര്‍മാറ്റിനോട് വിടപറഞ്ഞു. ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍ വേട്ടക്കാരനായാണ് രോഹിത് ശര്‍മ പാഡഴിച്ചത്. അതേസമയം ഇന്ത്യയെ ഫൈനലില്‍ വിജയിപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചാണ് കോലി ടി20 ക്രിക്കറ്റിനോട് വിടവാങ്ങിയത്. ഇവര്‍ക്കൊപ്പം ജഡേജയും ടി20 ക്രിക്കറ്റ് അവസാനിപ്പിച്ചു.
 
ടി20യിലെ സൂര്യോദയം, മാറിയ ഇന്ത്യന്‍ ബ്രാന്‍ഡ് ഓഫ് ക്രിക്കറ്റ്
 
സീനിയര്‍ താരങ്ങള്‍ വിടവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ടീം മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ സ്ഥാനമേറ്റെടുക്കുകയും ടി20യില്‍ ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെ കൊണ്ടുവരികയും ചെയ്തത് അപ്രതീക്ഷിതമായിരുന്നു. പുതിയ പരിശീലകന് കീഴില്‍ ടി20യില്‍ ഒരുക്കൂട്ടം യുവാക്കളിലേക്ക് ഇന്ത്യന്‍ ടീം മാറി. ടി20യിലെ മാറിയ ബ്രാന്‍ഡ് ഓഫ് ക്രിക്കറ്റ് കളിക്കുന്ന ടീമായി ഇന്ത്യ മാറിയതോടെ ഓപ്പണിംഗിലേക്ക് മലയാളി താരമായ സഞ്ജു സാംസണും തിരെഞ്ഞെടുക്കപ്പെട്ടു. മധ്യനിരയില്‍ റണ്‍സ് കണ്ടെത്താന്‍ കഷ്ടപ്പെട്ട സഞ്ജു സാംസണ്‍ 2024ല്‍ മാത്രം 3 സെഞ്ചുറികളാണ് ദേശീയ ടീമിനായി നേടിയത്. മൂന്നാം സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം കിട്ടിയ തിലക് വര്‍മ തുടര്‍ച്ചയായ 2 സെഞ്ചുറികളോടെ വരവറിയിച്ചു. സഞ്ജു സാംസണായിരുന്നു ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്.
webdunia
Tim southee-newzealand Team
 
ടെസ്റ്റിലെ തകര്‍ന്ന കോട്ട, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും തിരിച്ചടി
 
ടി20യില്‍ മിന്നും പ്രകടനം നടത്തിയെങ്കിലും എതിരാളികള്‍ക്ക് തകര്‍ക്കാന്‍ അസാധ്യമെന്ന് കരുതിയ ഇന്ത്യന്‍ കോട്ട ടെസ്റ്റില്‍ ന്യൂസിലന്‍ഡ് തകര്‍ത്തു കളയുന്നതും 2024ല്‍ കണ്ടു. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടന്ന 3 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ 3 മത്സരങ്ങളിലും ഇന്ത്യ പരാജയം രുചിച്ചു. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യ നാട്ടില്‍ ടെസ്റ്റ് പരമ്പര അടിയറവ് വെയ്ക്കുന്നത്. ചരിത്രത്തിലാദ്യമായി സമ്പൂര്‍ണ തോല്‍വി വഴങ്ങിയെന്ന നാണക്കേടും രോഹിത്തിന്റെയും സംഘത്തിന്റെയും പേരിലായി. അതുവരെയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ചിരുന്ന ഇന്ത്യയ്ക്ക് ഫൈനല്‍ സാധ്യതകള്‍ തുലാസിലാക്കാനും ഈ തോല്‍വി കാരണമായി.
 
ഐപിഎല്‍ താരലേലം, പൊന്നും വില നേടി ഇന്ത്യന്‍ താരങ്ങള്‍
 
 അതേസമയം ഐപിഎല്‍ 2025 സീസണിലേക്കായുള്ള മെഗാതാരലേലവും 2024ല്‍ നടന്നു. 27 കോടി രൂപയ്ക്ക് ഐപിഎല്ലിലെ എക്കാലത്തെയും മൂല്യമേറിയ താരമായി റിഷഭ് പന്ത് മാറിയപ്പോള്‍ 26.75 കോടി രൂപയുമായി ശ്രേയസ് അയ്യര്‍ രണ്ടമത്തെത്തി. പന്തിനെ ലഖ്‌നൗവും ശ്രേയസിനെ പഞ്ചാബുമാണ് ടീമിലെത്തിച്ചത്. 23 കോടിക്ക് വെങ്കടേഷ് അയ്യരെ കൊല്‍ക്കത്ത തിരിച്ചുപിടിച്ചതും ആരാധകരെ ഞെട്ടിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

D Gukesh: ചരിത്രം രചിച്ച് ഗുകേഷ്, അവസാന ഗെയിമിൽ ലിറനെതിരെ വിജയം, ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യൻ!