Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാൻ എങ്ങോട്ടും പോകുന്നില്ല, വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി സ്റ്റീവ് സ്മിത്ത്

Steve smith
, വെള്ളി, 6 ജനുവരി 2023 (20:22 IST)
ടെസ്റ്റ് ക്രിക്കറ്റിൽ 30 സെഞ്ചുറികളെന്ന നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ തൻ്റെ വിരമിക്കലുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങൾ തള്ളി ഓസീസ് താരം സ്റ്റീവ് സ്മിത്ത്. തനിക്ക് ഇപ്പോൾ വിരമിക്കാൻ യാതൊരു ഉദ്ദേശവുമില്ലെന്നും വരും സീസണിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും സ്റ്റീവ് സ്മിത്ത് പറയുന്നു.
 
ഞാനെങ്ങോട്ടും പോകുന്നില്ല. ഇപ്പോഴുള്ള സാഹചര്യങ്ങളിൽ ഞാൻ സംതൃപ്തനാണ്. കുറച്ച് നല്ല പര്യടനങ്ങൾ വരുന്നുണ്ട്. അതിൻ്റെ ആകാംക്ഷയിലാണ് ഞാനുള്ളത്.എപ്പോഴും എൻ്റെ പ്രകടനം മെച്ചപ്പെടുത്താൻ അതിയായ ആഗ്രഹമുണ്ട്.കുറച്ച് യുവ ബാറ്റർമാരെ അവരുടെ വളർച്ചയിൽ സഹായിക്കേണ്ടതുണ്ട്. ഞാനിപ്പോൾ ക്രിക്കറ്റ് ആസ്വദിക്കുകയാണ്. വിരമിക്കൽ പദ്ധതികൾ ഒന്നും തന്നെയില്ല. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിനിടെ സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആൺകുട്ടിയാണെങ്കിൽ ലയണൽ, പെൺകുട്ടികൾക്ക് പേര് ലയണെല, അർജൻ്റീനയിൽ കുട്ടികൾക്ക് മെസ്സിയുടെ പേരിടാൻ മാതാപിതാക്കൾ തമ്മിൽ മത്സരം