Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടെസ്റ്റ് ക്രിക്കറ്റിൽ മുപ്പതാം സെഞ്ചുറി, ഡോൺ ബ്രാഡ്മാനെ മറികടന്ന് സ്റ്റീവ് സ്മിത്ത്

ടെസ്റ്റ് ക്രിക്കറ്റിൽ മുപ്പതാം സെഞ്ചുറി, ഡോൺ ബ്രാഡ്മാനെ മറികടന്ന് സ്റ്റീവ് സ്മിത്ത്
, വ്യാഴം, 5 ജനുവരി 2023 (14:27 IST)
ടെസ്റ്റ് ക്രിക്കറ്റിൽ 30 ടെസ്റ്റ് സെഞ്ചുറികളെന്ന നാഴികകല്ല് പിന്നിട്ട് സ്റ്റീവ് സ്മിത്ത്.29 സെഞ്ചുറികളുള്ള ഇതിഹാസതാരം ഡോൺ ബ്രാഡ്മാനെ പിന്നിലാക്കാനും താരത്തിനായി. സിഡ്നിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിൽ സെഞ്ചുറി നേടിയതോടെയാണ് ഈ നേട്ടം.
 
സൗത്താഫ്രിക്കക്കെതിരെ 192 പന്തിൽ 104 റൺസ് നേടി സ്റ്റീവ് സ്മിത്ത് പുറത്തായി. 2 സിക്സും 11 ഫോറുകളും അടങ്ങുന്നതാണ് സ്മിത്തിൻ്റെ ഇന്നിങ്ങ്സ്. ഓസ്ട്രേലിയക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടുന്നകളിക്കാരിൽ നാലാമതെത്താനും സ്മിത്തിനായി. ഓസീസിനായി 92 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 60.89 എന്ന ബാറ്റിംഗ് ശരാശരിയിൽ 8647 റൺസാണ് സ്മിത്തിൻ്റെ പേരിലുള്ളത്. 13,378 റൺസുമായി റിക്കി പോണ്ടിംഗാണ് പട്ടികയിൽ ഒന്നാമത്. 11,174 റൺസുമായി അലൻ ബോർഡറും 10,927 റൺസുമായി സ്റ്റീവ് വോയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20യിൽ ഇനി കോലിയും രോഹിത്തുമില്ല ? ന്യൂസിലൻഡ് സീരീസിലും താരങ്ങൾ പുറത്താകുമെന്ന് സൂചന