Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജു അസാധാരണ പ്രതിഭ, അവനെ പ്രോത്സാഹിപ്പിക്കുന്നത് തുടരണം: ഇയാൻ ബിഷപ്പ്

sanju samson
, വ്യാഴം, 30 ജൂണ്‍ 2022 (15:21 IST)
ഇന്ത്യൻ ദേശീയ ടീമിനായി സഞ്ജു സാംസൺ നടത്തിയ പ്രകടനത്തിൽ അതീവ സന്തോഷവാനാണ് താനെന്ന് വിൻഡീസ് ക്രിക്കറ്റ് ഇതിഹാസവും പ്രശസ്ത കമൻ്റേറ്ററുമായ ഇയാൻ ബിഷപ്പ്. അസാധാരണ പ്രതിഭയാണ് സഞ്ജുവെന്നും ഇപ്പോൾ ലഭിക്കുന്ന പിന്തുണ തുടർന്നാൽ സഞ്ജുവിന് ഭാവിയിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്നും ബിഷപ്പ് പറഞ്ഞു.
 
അയർലൻഡിനെതിരായ രണ്ടാം ടി20യിൽ ദീപക് ഹൂഡയോടൊപ്പം ടി20 ക്രിക്കറ്റിൽ രണ്ടാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുക്കെട്ട് സ്വന്തമാക്കി റെക്കോർഡ് നേട്ടമാണ് സഞ്ജു  നേടിയത്. 42 പന്തിൽ 77 റൺസുമായി തകർത്തടിച്ച സഞ്ജുവിൻ്റെ പ്രകടനം ഇന്ത്യൻ വിജയത്തിൽ ഏറെ നിർണായകമായിരുന്നു. 9 ഫോറുകളും 4 സിക്സറുമടങ്ങുന്നതായിരുന്നു സഞ്ജുവിൻ്റെ ഇന്നിങ്ങ്സ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വന്റി 20 ലോകകപ്പില്‍ കോലി വേണ്ട ! ടോപ്പ് 3 യെ തിരഞ്ഞെടുത്ത് സെവാഗ്