Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയ് ഷായും കൈവിട്ടോ? ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ ടീം കിറ്റില്‍ പാകിസ്ഥാന്റെ പേര് മാറ്റാനാകില്ലെന്ന് ഐസിസി

Indian Jersey

അഭിറാം മനോഹർ

, ബുധന്‍, 22 ജനുവരി 2025 (18:19 IST)
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീം കിറ്റിലും ജേഴ്‌സിയിലും ആതിഥേയരാജ്യമായ പാകിസ്ഥാന്റെ പേര് വെക്കരുതെന്ന ഇന്ത്യയുടെ ആവശ്യം തള്ളി ഐസിസി. ചാമ്പ്യന്‍സ് ട്രോഫിയുടെ ഔദ്യോഗിക ലോഗോ ടീം കിറ്റുകളിലും ജേഴ്‌സികളിലും എല്ലാ ടീമുകളും പ്രദര്‍ശിപ്പിക്കണമെന്നും ഇത് ചെയ്യാത്ത ടീമുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഐസിസി പ്രതിനിധിയെ ഉദ്ധരിച്ച് എആര്‍വൈ സ്‌പോര്‍ട്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്.
 
അതേസമയം പാകിസ്ഥാന്റെ പേരുള്ള ലോഗോ പതിക്കാനാവില്ലെന്ന തരത്തില്‍ യാതൊരു ആശയവിനിമയവും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗത്ത് നിന്നോ ഐസിസിയുടെ ഭാഗത്ത് നിന്നോ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിത് പാകിസ്ഥാനിൽ പോകണ്ട, ബിസിസിഐ അനുമതി നിഷേധിച്ചതായി റിപ്പോർട്ട്