Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലി ഡിവില്ലിയേഴ്‌സിന് നല്‍കിയത് പത്ത് ദിവസം മാത്രം; വിരാട് വീണ്ടും നമ്പര്‍ വണ്‍ - തകര്‍ന്നത് സച്ചിന്റെ റെക്കോര്‍ഡ്

വിരാട് വീണ്ടും നമ്പര്‍ വണ്‍ - തകര്‍ന്നത് സച്ചിന്റെ റെക്കോര്‍ഡ്

കോഹ്‌ലി ഡിവില്ലിയേഴ്‌സിന് നല്‍കിയത് പത്ത് ദിവസം മാത്രം; വിരാട് വീണ്ടും നമ്പര്‍ വണ്‍ - തകര്‍ന്നത് സച്ചിന്റെ റെക്കോര്‍ഡ്
ദുബായ് , തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (16:10 IST)
ഏകദിന ക്രിക്കറ്റിലെ നമ്പര്‍ വണ്‍ താന്‍ തന്നയെന്ന് തെളിയിച്ചു ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലി. ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ പുറത്തെടുത്ത തകപ്പന്‍ ബാറ്റിംഗാ‍ണ് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിനെ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമത് എത്തിച്ചത്. എന്നാല്‍, ന്യൂസിലൻഡിനെതിരായ പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടി കോഹ്‌ലി തന്റെ ഒന്നാം നമ്പര്‍ തിരിച്ചു പിടിച്ചു.

പത്ത് ദിവസം മുമ്പ് തന്‍റെ കൈയിൽ നിന്നും ഡിവില്ലിയേഴ്സ് നേടിയെടുത്ത ഒന്നാം റാങ്ക് നേട്ടമാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ തിരിച്ചു പിടിച്ചത്. ഏകദിന റാങ്കിങ്ങിൽ 889 പോയിന്റ് സ്വന്തമാക്കിയ വിരാട് ക്രിക്ക്റ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറിന്റെ പേരിലുള്ള റെക്കോര്‍ഡും മറികടന്നു.

1998ൽ സച്ചിൻ തെൻഡുൽക്കര്‍ നേടിയ 887 പോയിന്റെന്ന റെക്കോർഡാണ് കോഹ്‌ലി മറികടന്നത്. ഒരു ഇന്ത്യന്‍ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയര്‍ന്ന പോയിന്റാണിത്. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശർമ (799 പോയിന്റ്) ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി പതിനൊന്നാം സ്ഥാനത്താണ്.

ന്യൂസീലന്‍‌‍ഡിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ ഉള്‍പ്പടെ 263 റൺസാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്.

ബോളര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിറാണ് ഒന്നാമൻ. ജസ്പ്രീത് ബുംറ മൂന്നാം റാങ്കിലെത്തിയപ്പോള്‍ പാകിപേസർ ഹസൻ അലി രണ്ടാം സ്ഥാനത്തുണ്ട്. ഇടംകൈയൻ സ്പിന്നർ അക്ഷർ പട്ടേലാണ് ബൗളർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ സ്ഥാനം പിടിച്ച മറ്റൊരു ബൗളർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗെയില്‍ മ​സാ​ജ് തെ​റാ​പ്പി​സ്റ്റി​നെ നഗ്നത കാട്ടിയെന്ന ആരോപണം: കേസില്‍ വമ്പന്‍ ട്വിസ്‌റ്റ്