Select Your Language

Notifications

webdunia
webdunia
webdunia
webdunia

ICC Rankings: ബാബറിന്റെ ഒന്നാം സ്ഥാനം നോട്ടമിട്ട് ഗില്‍, ഐസിസി ബാറ്റിംഗ് റാങ്കിംഗിലെ ആദ്യ 10 പേരില്‍ 3 പാക് താരങ്ങള്‍

Babar azam
, വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (18:47 IST)
ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഐസിസി റാങ്കിംഗ് പട്ടികകള്‍ പുറത്ത്. ബാറ്റര്‍മാരുടെ ഏകദിന റാങ്കിംഗില്‍ 882 പോയന്റുമായി പാക് നായകന്‍ ബാബര്‍ അസമാണ് ഒന്നാം സ്ഥാനത്ത്. 777 പോയന്റുകളുമായി ദക്ഷിണാഫ്രിക്കയുടെ റസ്സി വാന്‍ ഡര്‍ ഡസ്സന്‍ രണ്ടാമതെത്തിയ പട്ടികയില്‍ ഇന്ത്യന്‍ താരമായ ശുഭ്മാന്‍ ഗില്ലാണ് മൂന്നാം സ്ഥാനത്തുള്ളത്. 750 പോയന്റുകളാണ് താരത്തിനുള്ളത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി പട്ടികയില്‍ പത്താം സ്ഥാനത്താണുള്ളത്. ശുഭ്മാന്‍ ഗില്ലും വിരാട് കോലിയുമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍.
 
അതേസമയം ഐസിസി ബാറ്റിംഗ് റാങ്കിംഗിലെ ആദ്യ പത്ത് പേരില്‍ 3 പേരും പാകിസ്ഥാന്‍ താരങ്ങളാണ്. ഇമാം ഉള്‍ ഹഖ് നാലാം സ്ഥാനത്ത് പാക് ഓപ്പണറായ ഫഖര്‍ സമാന്‍ ഏഴാം സ്ഥാനത്തുമാണ്. അയര്‍ലന്‍ഡ് താരം ഹാരി ടെക്റ്ററാണ് പട്ടികയില്‍ ആറാം സ്ഥാനത്ത്. ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ ആറാമതും സ്റ്റീവ് സ്മിത്ത് ഒമ്പതാം സ്ഥാനത്തുമാണ്. ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കാണ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളിക്കളത്തില്‍ ഇന്ത്യ പാക് സൗഹൃദം വേണ്ട, ഗംഭീറിന്റെ പരാമര്‍ശത്തിന് ചുട്ട മറുപടിയുമായി ഷാഹിദ് അഫ്രീദി