ന്യൂസിലന്‍ഡിന് പിഴച്ചതോടെ കോഹ്ലിക്ക് ആശ്വാസം; ടീം ഇന്ത്യ പുതിയ നേട്ടത്തില്‍
ഐസിസി റാങ്കിംഗ്: ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി
ന്യൂസിലൻഡിനെ പിന്തള്ളി ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യക്ക് 117 റെയ്റ്റിംഗ് പോയിന്റും ന്യൂസിലൻഡിന് 115 റെയ്റ്റിംഗ് പോയിന്റുമാണുള്ളത്.
കരുത്തരായ ദക്ഷിണാഫ്രിക്ക ഒന്നാം റാങ്ക് നിലനിർത്തിയപ്പോൾ ഓസ്ട്രേലിയയാണ് രണ്ടാമത് തുടരുകയാണ്.
ഇംഗ്ലണ്ട്(190 ), ശ്രീലങ്ക (93), ബംഗ്ലാദേശ്(91 ), പാകിസ്ഥാൻ(88 ), വെസ്റ്റ് ഇൻഡീസ്(79), അഫ്ഗാനിസ്ഥാന് (52) എന്നീ ടീമുകൾ യഥാക്രമം അഞ്ചു മുതൽ പത്തുവരെയുള്ള സ്ഥാനങ്ങളിലുണ്ട്.
2019ൽ ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിന് ആതിഥേയരെന്ന നിലയിൽ ഇംഗ്ലണ്ടിനും റാങ്കിംഗിലെ ആദ്യ ഏഴു ടീമുകൾക്കുമാണ് നേരിട്ട് പ്രവേശനം. സെപ്റ്റംബർ 30നുള്ള റാങ്കിംഗ് അടിസ്ഥാനമാക്കിയാണ് പ്രവേശനം ലഭിക്കുന്ന ടീമുകളെ തീരുമാനിക്കുക.
ന്യൂസിലന്‍ഡിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തിയത് വിരാട് കോഹ്ലിക്ക് ആശ്വസകരമായ വാര്‍ത്തയാണ്. ഐ പി എല്‍ പത്താം സീസണില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് പുറത്തേക്കുള്ള വാതിലില്‍ നില്ക്കുന്ന ബാംഗ്ലൂര്‍ നായകന് കോഹ്ലിക്ക് നേര വിമര്‍ശനങ്ങള്‍ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്.