IPL 10: ധോണി വിരുദ്ധര്‍ എവിടെ ?; ഒടുവില്‍ സ്‌മിത്ത് അക്കാര്യം തുറന്നു പറഞ്ഞു - മഹിയുടെ ഹീറോയിസം വീണ്ടും
തീരുമാനങ്ങളെടുക്കുന്നത് ഞാനല്ല; പൂനെ ടീമില്‍ സ്‌മിത്ത് കാഴ്‌ചക്കാരനോ ?!
ഐപിഎല്‍ പത്താം സീസണിലെ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം റെയ്‌സിംഗ് പൂനെ സൂപ്പര്‍ജയിന്റ് തിരിച്ചുവരവിന്റെ പാതയിലാണ്. ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തിലും ജയിച്ചതോടെ അവസാന നാലില്‍ സ്ഥാനമുറപ്പിക്കാനുള്ള ശക്തമായ പോരാട്ടമാണ് പൂനെ പുറത്തെടുക്കുന്നത്.
മോശം പ്രകടനത്തിന്റെ പേരില്‍ പഴികള്‍ ഏറ്റവാങ്ങിയ മഹേന്ദ്ര സിംഗ് ധോണിയാണ് ഇപ്പോള്‍ പൂനെയുടെ ഹീറോ. നായകന്‍ സ്‌റ്റീവ് സ്‌മിത്താണ് ഇക്കാര്യം പരസ്യമാക്കിയത്.
ടീമിന്റെ തിരിച്ചുവരവിന് കാരണം ധോണിയുടെ ഇടപെടലുകളാണ്. കളിയുടെ ഗതി മുന്‍കൂട്ടി കാണുന്നതില്‍ മികവുള്ള അദ്ദേഹം നല്‍കുന്ന ഉപദേശങ്ങള്‍ ടീമിന്റെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചു. വിക്കറ്റ് കീപ്പിംഗിലും ധോണിയുടെ പ്രകടനം മികച്ചതാണെന്നും സ്‌മിത്ത് വ്യക്തമാക്കി.
തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ തോറ്റതോടെയാണ് സ്‌മിത്ത് ധോണിയുടെ സഹായം തേടിയത്.
നേരത്തെ, മോശം ഫോമിന്റെ പേരില്‍ ധോണിക്കെതിരെ ആരോപണങ്ങള്‍ക്ക് തുടക്കമിട്ടത് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലിയാണ്. പൂനെ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരന്‍ ഹര്‍ഷ് ഗോയങ്ക ധോണിക്കെതിരെ വിമര്‍ശനങ്ങള്‍ നടത്തിയതും ഏറെ വിവാദമുണ്ടാക്കിയിരുന്നു.
തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ശക്തമായതോടെ ധോണിക്ക് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയിന്‍ വോണും മുന്‍ ഇന്ത്യന്‍ താരം സെവാഗ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.