Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐസിസി റാങ്കിങിൽ നേട്ടം കൊയ്‌ത് രവീന്ദ്ര ജഡേജ, സ്മിത്തിനെ മറികടന്ന് ലാബുഷെയ്‌ൻ

ഐസിസി റാങ്കിങിൽ നേട്ടം കൊയ്‌ത് രവീന്ദ്ര ജഡേജ, സ്മിത്തിനെ മറികടന്ന് ലാബുഷെയ്‌ൻ
, ബുധന്‍, 15 ഡിസം‌ബര്‍ 2021 (16:34 IST)
ടെസ്റ്റ് റാങ്കിങിൽ ഓൾറൗണ്ടർമാരുടെ പട്ടികയിൽ നേട്ടം കൊയ്‌ത് രവീന്ദ്ര ജഡേജ. ആർ അശ്വിൻ രണ്ടാം സ്ഥാനത്തുള്ള പട്ടികയിൽ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്താണ്.
 
അതേസമയം ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ സ്റ്റീവ് സ്മിത്തിനെ മറികടന്ന് ഓസീസ് താരം മാർനസ് ലബുഷെയ്‌ൻ രണ്ടാമതെത്തി. താരത്തിന്റെ കരിയർ ബെസ്റ്റ് റാങ്കിങ് ആണിത്. മൂന്ന് റാങ്ക് മുന്നേറി ഡേവിഡ് വാർണർ ആറാമതെത്തി. 
 
ഗബ്ബയിലെ സെഞ്ചുറി പ്രകടനത്തിന്റെ മികവിൽ ട്രാവിസ് ഹെഡ് ആദ്യ പത്തിൽ ഇടം നേടി.16 സ്ഥാനങ്ങൾ മുകളിലേക്ക് കയറിയാണ് ഹെഡ് പത്താം സ്ഥാനത്തെത്തിയത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ആണ് പട്ടികയിൽ ഒന്നാമത്. ഇന്ത്യയുടെ രോഹിത് ശർമ അഞ്ചാമതും വിരാട് കോലി ഏഴാം സ്ഥാനത്തുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് വര്‍ഷമായി ഞാന്‍ ഇത് തന്നെയല്ലേ പറയുന്നത്, എനിക്ക് രോഹിത്തുമായി ഒരു പ്രശ്‌നവുമില്ല: കോലി