Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐസിസി റാങ്കിംഗ്: ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് വില്യംസൺ, ജഡേജയ്ക്ക് തിരിച്ചടി

ഐസിസി റാങ്കിംഗ്: ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് വില്യംസൺ, ജഡേജയ്ക്ക് തിരിച്ചടി
, ബുധന്‍, 30 ജൂണ്‍ 2021 (19:58 IST)
ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ നടത്തിയ മികച്ച പ്രകടനമാണ് വില്യംസണിന് തുണയായത്. ആദ്യ ഇന്നിങ്സിൽ 49 നേടിയ വില്യംസണ്‍ രണ്ടാം ഇന്നിങ്‌സില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു. 101 റൺസാണ് മത്സരത്തിൽ വില്യംസൺ നേടിയത്.
 
നിലവിൽ 901 പോയിന്റാണ് വില്യംസണിനുള്ളത്.  രണ്ടാം സ്ഥാനത്തുള്ള ഓസീസ് താരം സ്റ്റീവന്‍ സ്മിത്തുമായി 10 പോയിന്റ് വ്യത്യാസമാണ് വില്യംസണിനുള്ളത്. ഫൈനൽ തുടങ്ങും മുൻപ് വില്യംസൺ രണ്ടാം സ്ഥാനത്തേക്ക് വീണിരുന്നു.ഓസ്‌ട്രേലിയയുടെ മര്‍നസ് ലബുഷാനെ, ഇന്ത്യന്‍ ക്യാപ്്റ്റന്‍ വിരാട് കോലി, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് എന്നിവരാണ് മൂന്ന് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലുള്ളത്.  രോഹിത് ശര്‍മ, റിഷഭ് പന്ത്, ഡേവിഡ് വാര്‍ണര്‍, ക്വിന്റണ്‍ ഡി കോക്ക്, ഹെന്റി നിക്കോള്‍സ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 
 
ഇന്ത്യക്കെതിരെ ആദ്യ ഇന്നിങ്സിൽ 54 റൺസ് നേടിയ പുതിയതാരം  ഡെവോണ്‍ കോണ്‍വെ 18 സ്ഥാനങ്ങല്‍ മെച്ചപ്പെടുത്തി 42-ാം സ്ഥാനത്തെത്തി. അതേസമയം രവീന്ദ്ര ജഡേജയ്ക്ക് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നഷ്ടമായി. കിവീസിനെതിരെ ഒരു വിക്കറ്റാണ് താരം നേടിയിരുന്നത്. വിൻഡീസിന്റെ ജേസൺ ഹോൾഡറാണ് ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാമത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20 ലോകകപ്പിൽ അപകടകാരികളാവാൻ സാധ്യതയുള്ള താരങ്ങൾ ഇവർ