നേട്ടം സ്വന്തമാക്കി പന്ത്; റാങ്കിംഗില്‍ കോഹ്‌ലിക്ക് ഇളക്കമില്ല - ഇന്ത്യ ഒന്നാമത്
നേട്ടം സ്വന്തമാക്കി പന്ത്; റാങ്കിംഗില്‍ കോഹ്‌ലിക്ക് ഇളക്കമില്ല - ഇന്ത്യ ഒന്നാമത്
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഐസിസി ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി. പെര്‍ത്തിലെ തകര്‍പ്പന്‍ സെഞ്ചുറിയാണ് താരത്തെ നമ്പര്‍വണ്‍ ആക്കിയത്.
934 പോയന്റുമായി വിരാട് ഒന്നാമത് എത്തിയപ്പോള്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണ്‍ 915 പോയന്റുമായി പിന്നാലെയുണ്ട്.
പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയന്‍ താരം സ്‌റ്റീവ് സ്‌മിത്ത് മൂന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ചേതേശ്വർ പൂജാര നാലാം സ്ഥാനം നിലനിർത്തി.
രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അജിങ്ക്യാ രഹാനെ പതിനഞ്ചാം സ്ഥാനത്താണ്. അതേസമയം, ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് 11 സ്ഥാനങ്ങൾ കയറി 48ൽ എത്തി. ടീമുകളിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.