Select Your Language

Notifications

webdunia
webdunia
webdunia
webdunia

റൂട്ടിന് പോലും 5 വിക്കറ്റ് കിട്ടുന്ന പിച്ചിൽ അശ്വിനെയും അക്‌സർ പട്ടേലിനെയും പുകഴ്‌ത്തണോ? പിച്ചിനെതിരെ ഐസിസി നടപടി വേണമെന്ന് ഇൻസമാം

റൂട്ടിന് പോലും 5 വിക്കറ്റ് കിട്ടുന്ന പിച്ചിൽ അശ്വിനെയും അക്‌സർ പട്ടേലിനെയും പുകഴ്‌ത്തണോ? പിച്ചിനെതിരെ ഐസിസി നടപടി വേണമെന്ന് ഇൻസമാം
, ബുധന്‍, 3 മാര്‍ച്ച് 2021 (20:15 IST)
പിച്ച് വിവാദത്തിൽ പ്രതികരണവുമായി പാകിസ്ഥാൻ മുൻ നായകൻ ഇൻസമാം ഉൾ ഹഖ്. അഹമ്മദാബാദിലേത് പോലെയുള്ള പിച്ചുകൾ ടെസ്റ്റ് ക്രിക്കറ്റിന് നല്ലതല്ലെന്നും ഇൻസമാം പറഞ്ഞു.
 
രണ്ട് ദിവസം പോലും മത്സരം നീണ്ട് നിൽക്കാത്ത ഇത്തരം പിച്ചുകൾക്കെതിരെ ഐസിസി നടപടി എടുക്കണം. ഒരു ദിവസത്തിൽ 17 വിക്കറ്റുകളാണ് വീണത് എന്നത് നോക്കണം, സ്വന്തം നാട്ടിലെ സാഹചര്യങ്ങൾ മുതലാക്കാൻ സ്പിൻ വിക്കറ്റ് ഒരുക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇത്തരം പിച്ചുകൾ ഒരുക്കുന്നത് ശരിയല്ല.
 
ആറ് ഓവറിൽ റൂട്ട് 5 വിക്കറ്റ് എടുത്തുവെന്ന് പറയുമ്പോൾ തന്നെ പിച്ചിന്റെ നിലവാരം മനസിലാക്കും. റൂട്ട് പോലും ഇത്രയും വലിയ നേട്ടം സ്വന്തമാക്കുമ്പോൾ അശ്വിന്റെയും അക്‌സറിന്റെയും നേട്ടത്തെ എന്തിന് പുകഴ്‌ത്തണം. ഓസീസിൽ ടെസ്റ്റ് വിജയിച്ചപ്പോൾ ലഭിച്ച അതേ സന്തോഷം ഈ ടെസ്റ്റ് വിജയിച്ചപ്പോൾ ഇന്ത്യക്ക് ലഭിച്ചുവെന്ന് താൻ കരുതുന്നില്ലെന്നും ഇൻസമാം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യക്കെതിരായ അവസാന രണ്ട് ടെസ്റ്റ് കളിച്ചത് തെറ്റായിപോയി: വാർണർ