Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐസിസി ടി20 റാങ്കിങിൽ കോലിക്ക് കനത്ത തിരിച്ചടി, ആദ്യ പത്തിൽ നിന്നും പുറത്ത്

ഐസിസി ടി20 റാങ്കിങിൽ കോലിക്ക് കനത്ത തിരിച്ചടി, ആദ്യ പത്തിൽ നിന്നും പുറത്ത്
, ബുധന്‍, 24 നവം‌ബര്‍ 2021 (21:53 IST)
ഐസിസി ടി20 റാങ്കിങിൽ ഇന്ത്യയുടെ വിരാട് കോലിക്ക് കനത്ത തിരിച്ചടി. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ വിശ്രമമെടുത്തതോടെ കോലി ബാറ്റ്സ്മാന്മാരുടെ റാങ്കിങി‌ൽ ആദ്യ പത്തിൽ നിന്നും പുറത്തായി.ഏറ്റവും പുതിയ റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്താണ് കോലി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ആദ്യമായാണ് കോലി ബാറ്റര്‍മാരുടെ ആദ്യ പത്തില്‍ നിന്ന് പുറത്താവുന്നത്.
 
അതേസമയം, ഇന്ത്യയുടെ പുതിയ ടി20 നായകനായി ചുമതലയേറ്റ രോഹിത് ശര്‍മ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ട് അർധശതകത്തിന്റെ പിൻബലത്തിൽ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി പതിമൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യയുടെ തന്നെ കെഎൽ രാഹുൽ ഒരു സ്ഥാനം ഉയർന്ന് അഞ്ചാമതെത്തി. കെഎൽ രാഹുൽ മാത്രമാണ് ആദ്യ പത്തിലെ ഏക ഇന്ത്യൻ ബാറ്റർ.
 
ഇന്ത്യക്കെതിരായ പരമ്പരയില്‍ തിളങ്ങിയ ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്‌റ്റിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താമതെത്തി. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ നിരാശപ്പെടുത്തിയെങ്കിലും പാക് നായ‌കൻ ബാബർ അസമാണ് റാങ്കിങിൽ ഒന്നാമത്. പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ ഒരു സ്ഥാനം ഉയര്‍ന്ന് നാലാം സ്ഥാനത്തെത്തി.
 
ദക്ഷിണാഫ്രിക്കയുടെ എയ്‌ഡൻ മക്രമാണ് മൂന്നാം സ്ഥാനത്ത്. ഓസീസ് നായകൻ ആരോൺ ഫിഞ്ച് ആറാം സ്ഥാനത്ത് കിവീസിന്റെ ഡെവോൺ കോൺവെ ആറാമതുമുള്ള പട്ടികയിൽ ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലർ എട്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണ് രണ്ടാം സ്ഥാനത്ത്.
 
ബൗളർമാരിൽ നാലു വര്‍ഷത്തെ ഇടവേളക്കുശേഷം ടി20 ലോകകപ്പിലൂടെ തിരിച്ചെത്തിയ ഇന്ത്യയുടെ രവിചന്ദ്ര അശ്വിൻ 129 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 92ാം സ്ഥാനത്തെത്തിബൗളര്‍മാരില്‍ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. തബ്രൈസ് ഷംസ് രണ്ടാമതും ആദം സാംപ മൂന്നാമതുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അരങ്ങേറ്റത്തിനൊരുങ്ങി ശ്രേയസ് അയ്യര്‍, മായങ്ക് അഗര്‍വാളും ശുഭ്മാന്‍ ഗില്ലും ഓപ്പണര്‍മാര്‍; ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ