Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20 ലോകകപ്പും കൊറോണ വിഴുങ്ങുമോ, മറുപടിയുമായി ഐസിസി

ടി20 ലോകകപ്പും കൊറോണ വിഴുങ്ങുമോ, മറുപടിയുമായി ഐസിസി

അഭിറാം മനോഹർ

, ബുധന്‍, 18 മാര്‍ച്ച് 2020 (11:27 IST)
കായികലോകം കൊറൊണഭീതിയിലാണെങ്കിലും ഈ വർഷത്തെ ടി20 ലോകകപ്പ് മത്സരങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ.ഓസ്ട്രേലിയയിൽ ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ട്വന്റി 20 ലോകകപ്പ് നടക്കേണ്ടത്. നിലവിൽ സാഹചര്യങ്ങൾ വളരെ മോശമാണെങ്കിലും ഒക്‌ടോബർ മാസത്തിൽ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളെ ബാധിക്കില്ലെന്നാണ് കരുതുന്നത്.
 
അതേ സമയം കൊറൊണ ഭീതിയെ തുടർന്ന് മിക്ക രാജ്യങ്ങളും തങ്ങളുടെ രാജ്യാന്തര ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. കറാച്ചി കിംഗ്സിന്റെ ഇംഗ്ലണ്ട് താരം അലക്സ് ഹെയ്ൽസ് കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിന് പിന്നാലെ പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങളും നിർത്തിവെച്ചു.ഹെയ്ൽസ്  ഇംഗ്ലണ്ടിലേക്ക് മടങ്ങിയതോടെ മറ്റ് താരങ്ങളും കമന്‍റേറ്റ‍ർമാരും ഉൾപ്പടെയുള്ളവർ വൈദ്യപരിശോധനയ്ക്ക് വിധേയരായി. പാകിസ്ഥാന്റെ മുൻ ക്യാപ്റ്റനും കമന്‍ന്റേറ്ററുമായ റമീസ് രാജയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
നേരത്തെ കൊറോണ ബാധയെ തുടർന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ഉള്‍പ്പടെയുള്ള മത്സരങ്ങള്‍ ഒഴിവാക്കിയിരുന്നു.ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് പരമ്പരയും,ഇംഗ്ലണ്ടിന്റെ ശ്രീലങ്ക പര്യടനവും റദ്ദാക്കിയ മത്സരങ്ങളിൽ ഉൾപ്പെടുന്നു. ഐപിഎൽ മത്സരങ്ങളും ഏപ്രിൽ 15 വരെ നീട്ടിവെച്ചിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎൽ ഇല്ലെങ്കിലും ധോണി ഇന്ത്യൻ ടീമിൽ തിരിച്ചെത്തും, ഐപിഎൽ കൊണ്ട് ധോണിയെ പോലൊരു താരത്തെ അളക്കരുതെന്ന് മുൻ ഇന്ത്യൻ താരം