Webdunia - Bharat's app for daily news and videos

Install App

Jasprit Bumrah: ഓസ്‌ട്രേലിയയില്‍ പോയി മാസ് കാണിച്ച ഞാനല്ലാതെ വേറാര് ! ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബുംറ

ഒന്നാം സ്ഥാനത്തുള്ള ബുംറയ്ക്ക് 883 റാങ്കിങ് പോയിന്റ്‌സ് ആണുള്ളത്

രേണുക വേണു
ബുധന്‍, 27 നവം‌ബര്‍ 2024 (16:47 IST)
Jasprit Bumrah: ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രിത് ബുംറ. പെര്‍ത്ത് ടെസ്റ്റിലെ മികച്ച പ്രകടനത്തിനു പിന്നാലെയാണ് ബുംറ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാദ, ഓസ്‌ട്രേലിയന്‍ താരം ജോഷ് ഹെസല്‍വുഡ് എന്നിവരെ പിന്തള്ളിയാണ് ബുംറയുടെ മുന്നേറ്റം. 
 
ഒന്നാം സ്ഥാനത്തുള്ള ബുംറയ്ക്ക് 883 റാങ്കിങ് പോയിന്റ്‌സ് ആണുള്ളത്. ടെസ്റ്റ് കരിയറില്‍ ബുംറയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിങ് പോയിന്റ് ആണിത്. രണ്ടാം സ്ഥാനത്തുള്ള റബാദയ്ക്ക് 872 റാങ്കിങ് പോയിന്റാണുള്ളത്. ഹെസല്‍വുഡ് (860), രവിചന്ദ്രന്‍ അശ്വിന്‍ (807), പ്രഭാത് ജയസൂര്യ (801) എന്നിവരാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍. 
 
ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജ ഏഴാം സ്ഥാനത്തും കുല്‍ദീപ് യാദവ് 18-ാം സ്ഥാനത്തും ഉണ്ട്. മുഹമ്മദ് സിറാജ് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 25-ാം റാങ്കില്‍ എത്തി. 
 
പെര്‍ത്ത് ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി എട്ട് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. മുഹമ്മദ് സിറാജ് പെര്‍ത്തില്‍ അഞ്ച് വിക്കറ്റെടുത്തിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma: രാഹുലിനു വേണ്ടി ഓപ്പണര്‍ സ്ഥാനം ത്യജിക്കാന്‍ രോഹിത് തയ്യാറാകുമോ?

ഐസിസി ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ വേദിയാകുമോ? തീരുമാനം ഇന്ന്

Rishabh Pant: 'ഞങ്ങളുടെ തത്ത്വങ്ങളും അവന്റെ തത്ത്വങ്ങളും ഒന്നിച്ചു പോകണ്ടേ'; പന്തിന് വിട്ടത് കാശിന്റെ പേരിലല്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്

അവന് കാര്യമായ ദൗർബല്യമൊന്നും കാണുന്നില്ല, കരിയറിൽ 40ലധികം ടെസ്റ്റ് സെഞ്ചുറി നേടും, ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് മാക്സ്വെൽ

ഹാ ഈ പ്രായത്തിലും എന്നാ ഒരിതാ..വിരാടിന്റെ ഈ മനോഭാവമാണ് ഓസീസിനില്ലാത്തത്, വാതോരാതെ പുകഴ്ത്തി ഓസീസ് മാധ്യമങ്ങള്‍

അടുത്ത ലേഖനം
Show comments