Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐസിസി ടെസ്റ്റ് പ്ലെയർ ഓഫ് ദ ഇയർ, സാധ്യതപട്ടികയിൽ ഒരേയൊരു ഇന്ത്യൻ താരം, മുൻതൂക്കം റൂട്ടിന്

ഐസിസി ടെസ്റ്റ് പ്ലെയർ ഓഫ് ദ ഇയർ, സാധ്യതപട്ടികയിൽ ഒരേയൊരു ഇന്ത്യൻ താരം, മുൻതൂക്കം റൂട്ടിന്
, ബുധന്‍, 29 ഡിസം‌ബര്‍ 2021 (14:43 IST)
ഐസിസി പ്ലയർ ഓഫ് ദ ഇയർ പുരസ്‌കാരത്തിനായുള്ള നാലു പേരുടെ സാധ്യതാ പട്ടിക ഐസിസി പുറത്തുവിട്ടു.ഒരേയൊരു ഇന്ത്യൻ താരം മാത്രമാണ് പട്ടികയിൽ ഇടം പിടിച്ചത്.
 
ഇംഗ്ലണ്ട് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ജോ റൂട്ട്, ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ കൈല്‍ ജാമിസണ്‍, ശ്രീലങ്കയുടെ ടെസ്റ്റ് ടീം നായകനും ഓപ്പണറുമായ ദിമുത് കരുണരത്‌നെയും ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിനുമാണ് പട്ടികയിൽ ഇടം നേടിയത്. ഇംഗ്ലണ്ട് നായകനായ ജോ റൂട്ട് 15 ടെസ്റ്റുകളിൽ നിന്ന് 6 സെഞ്ചുറിയടക്കം 1708 റൺസാണ് ഈ വർഷം നേടിയത്. ഒരു കലണ്ടർ വർഷം 1700ന് മുകളില്‍ നേടിയ മൂന്നാമത്തെ മാത്രം താരം കൂടിയാണ് റൂട്ട്. പാര്‍ട്ട്‌ടൈം ബൗളറായി റൂട്ട് 14 വിക്കറ്റുകളും ഈ വർഷം നേടി.
 
അതേസമയം 8 ടെസ്റ്റുകളിൽ ഇന്ന് 16.23 ശരാശരിയില്‍ 52 വിക്കറ്റുകളുമായി ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിനും പട്ടികയിൽ ഇടം നേടി. കൂടാതെ 28.08 ശരാശരിയില്‍ ഒരു സെഞ്ച്വറിയടക്കം 337 റണ്‍സെടുക്കാനും അശ്വിനായി.ന്യൂസിലാന്‍ഡിന്റെ ഉയരക്കാരനായ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ കൈല്‍ ജാമിസണാണ് പട്ടികയിൽ ഇടം നേടിയ മൂന്നാമത് താരം.
 
അഞ്ചു മല്‍സരങ്ങളില്‍ നിന്നും 17.50 ശരാശരിയില്‍ 27 വിക്കറ്റുകളാണ് ജാമിസൺ നേടിയത്. ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ 7 വിക്കറ്റുകൾ നേടിയ ജാമിസണിന്റെ പ്രകടനം നിർണായകമായിരുന്നു.അതേസമയം ശ്രീലങ്കയുടെ പുതിയ റണ്‍മെഷീനായി മാറിയ ദിമുത് കരുണരത്‌നെ ഏഴു ടെസ്റ്റുകളില്‍ നിന്നും 69.38 ശരാശരിയില്‍ 902 റണ്‍സാണ് അടിച്ചെടുത്തത്.
 
സൗത്താഫ്രിക്കയ്‌ക്കെതിരേ ജൊഹാനസ്ബര്‍ഗില്‍ സെഞ്ച്വറിയടിച്ച കരുണരത്‌നെ ബംഗ്ലാദേശിനെ ഒരു ഡബിള്‍ സെഞ്ച്വറിയടക്കം രണ്ടു സെഞ്ച്വറികളും നേടിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളി കാര്യമാകും; നാലാം ദിനം ഇന്ത്യ അതിവേഗം ഓള്‍ഔട്ടാകുമെന്ന് മുന്‍താരം