Publish Date: Sat, 30 Jan 2021 (17:12 IST)
Updated Date: Sat, 30 Jan 2021 (17:15 IST)
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നാലാം സ്ഥാനത്ത് തുടർന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ കോലി മാത്രമാണ് ഇന്ത്യയിൽ നിന്നുള്ളത്. ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരം പൂജാര പട്ടികയിൽ ആറാമത് ഇടം പിടിച്ചപ്പോൾ രഹാനെ എട്ടാം സ്ഥാനം സ്വന്തമാക്കി.
ഇന്ത്യൻ താരങ്ങളായ റിഷഭ് പന്ത് 13മതും രോഹിത് ശർമ 18ആം സ്ഥാനത്തുമാണ്. 919 പോയിന്റുകളോടെ കെയ്‌ൻ വില്യംസണാണ് പട്ടികയിൽ ഒന്നാമത്. സ്റ്റീവ് സ്മിത്ത് രണ്ടാമതും ലബുഷെയ്‌ൻ മൂന്നാമതുമാണ്.
അതേസമയം ബൗളർമാരുടെ പട്ടികയിൽ ഓസീസ് ബൗളർ പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡ് ആണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യൻ ബൗളർമാരിൽ ബുമ്ര ഒമ്പതാമതായി ഇടം നേടി. ഓൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തും ആർ അശ്വിൻ ആറാമതുമാണ്.