Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മികച്ച ഇടംകയ്യൻ പേസർ ഇന്ത്യൻ നിരയിലില്ല എന്നതാണ് നടരാജന് മുൻതൂക്കം നൽക്കുന്നത്'

'മികച്ച ഇടംകയ്യൻ പേസർ ഇന്ത്യൻ നിരയിലില്ല എന്നതാണ് നടരാജന് മുൻതൂക്കം നൽക്കുന്നത്'
, ശനി, 30 ജനുവരി 2021 (12:06 IST)
ഐപിഎലിലെ മികച്ച പ്രകടനമാണ് ടി നടരാജനെ ഓസ്ട്രേലിയൻ പര്യടനത്തിലേയ്ക്ക് അവസരം നൽകിയത്. മുന്ന് ഫോർമാറ്റിലും മികച്ച പ്രടനവുമായി നടരാജൻ അരങ്ങേറ്റം കുറിയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അരങ്ങേറ്റ ഏകദിനത്തിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയ താരം മൂന്ന് മത്സങ്ങൾ അടങ്ങിയ ടി20 പരമ്പരയില്‍ നിന്ന് ആറ് വിക്കറ്റും സ്വന്തമാക്കി. ആദ്യ ടെസ്റ്റ് മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഗംഭീര പ്രകടനമാണ് താരം കാഴ്ചവച്ചത്. 78 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ അരങ്ങേറ്റ ടെസ്റ്റിൽ ഒരു ഇന്ത്യൻ ഇടം കയ്യൻ പേസർ നേടുന്ന മിക്കച്ച രണ്ടാമത്തെ വിക്കറ്റ് നേട്ടം എന്ന റെക്കോർഡും താരം സ്വന്തമാക്കി.
 
ഇപ്പോഴിതാ ടെസ്റ്റിൽ ടി നടരാജന് ഏറെ മുന്നേറാൻ കഴിയും എന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. 'നടരാജന് ടെസ്റ്റിൽ ഇന്ത്യയ്ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവും. അവൻ പന്തെറിയുന്ന ആംഗിളും താളവുമെല്ലാം ഏറെ മെച്ചപ്പെട്ടതാണ്. ആക്ഷനും മികച്ചത് തന്നെ പക്ഷേ പന്ത് റിലീസ് ചെയ്യുന്ന സമയത്ത് ശരീരഭാഷ ശ്രദ്ധിയ്ക്കേണ്ടതുണ്ട്. ഇടംകയ്യൻ ബൗളർമാർക്ക് ഏത് ടീമിനെതിരെയും ആധിപത്യം സ്ഥാപിയ്ക്കാനാകും. വ്യത്യസ്തമായ ആംഗിളുകൾ കൊണ്ട് ബാറ്റ്സ്‌മാൻ‌മാരെ ബുദ്ധിമുട്ടിയ്ക്കാൻ ഇടംകയ്യൻ ബൗളർമാർക്ക് കഴിയും. മികച്ച ഇടംകയ്യൻ പേസർ ഇന്ത്യൻ നിരയിലില്ല എന്നതാണ് നടരാജന് മുൻതൂക്കം നൽക്കുന്നത്. തുടർച്ചയായി യോർക്കറുകൾ എറിയാനുള്ള നടരാജന്റെ കരുത്ത് ഡെത്ത് ഓവറുകളിൽ ഇന്ത്യയ്ക്ക് ഏറെ കരുത്ത് നൽകും.' ഇർഫാൻ പഠാൻ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയ്ക്കെതിരെ ആ ഷോട്ട് കളിക്കുമ്പോൾ സൂക്ഷിക്കണം, ബുമ്ര നയിക്കുന്ന പേസ് നിരയെ വില കുറച്ച് കാണരുത്: ഇംഗ്ലണ്ടിന് മുന്നറിയിപ്പ്