Webdunia - Bharat's app for daily news and videos

Install App

ടെസ്റ്റ് റാങ്കിങിൽ ഒന്നാമതെത്തി ജോ റൂട്ട്, ജഡേജയ്ക്കും ലാഥമിനും നേട്ടം: പുതിയ ടെസ്റ്റ് റാങ്കിങ് ഇങ്ങനെ

Webdunia
ബുധന്‍, 1 ഡിസം‌ബര്‍ 2021 (16:47 IST)
ഐസിസി ടെസ്റ്റ് റാങ്കിങിൽ കെയ്‌ൻ വില്യംസണിന് തിരിച്ചടി. ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന് മുൻപ് രണ്ടാം സ്ഥാനത്തായിരുന്നു വില്യംസൺ. എന്നാൽ കാൺപൂർ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സില്‍ 14 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 24 റണ്‍സുമാണ് വില്യംസണ്‍ നേടിയത്. ഇതോടെ മൂന്നാം സ്ഥാനത്തായിരുന്ന സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് ഒന്നാം സ്ഥാനത്ത്.
 
കാണ്‍പൂരില്‍ ഇന്ത്യക്കെതിരെ രണ്ട് ഇന്നിംഗ്‌സിലും അര്‍ധസെഞ്ചുറി നേടിയ ടോം ലാതം അഞ്ച് സ്ഥാനം കയറി ഒമ്പതാം സ്ഥാനത്തെത്തി. കാണ്‍പൂര്‍ ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ യഥാക്രമം അഞ്ച്, ആറ് സ്ഥാനങ്ങളിലാണ്.
 
ഓസ്ട്രേലിയയുടെ മാർനസ് ലബുഷാനെയാണ് നാലാം സ്ഥാനത്ത്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം എട്ടാമതാണ്. ലാഥത്തിന് പിന്നില്‍ 10-ാം സ്ഥാനത്താണ് ഡേവിഡ് വാര്‍ണര്‍.  ബൗളിങിൽ ഓസീസ് താരം പാറ്റ് കമ്മിൻസ് തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വന്‍, കിവീസ് പേസര്‍ ടിം സൗത്തി, ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് എന്നിവരാണ് നാല് വരെയുള്ള സ്ഥാനങ്ങളില്‍. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഷഹീൻ അഫ്രീദി അഞ്ചാമതാണ്.
 
ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ രണ്ടാമതെത്തി. ആര്‍ അശ്വിനാണ് മൂന്നാം സ്ഥാനത്ത്. വിൻഡീസിന്റെ ജേസൺ ഹോൾഡറാണ് ഒന്നാം സ്ഥാനത്തുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാം ഒന്നിൽ നിന്നും തുടങ്ങാൻ ആഗ്രഹിക്കുന്നു, ആദ്യ ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ കൺഫ്യൂഷനില്ല: ജസ്പ്രീത് ബുമ്ര

നിങ്ങൾക്ക് ഭാവി അറിയണോ?, സാറിനെ പോയി കാണു: മഞ്ജരേക്കറെ പരിഹസിച്ച് മുഹമ്മദ് ഷമി

ഫോമിലല്ല, എങ്കിലും ഓസ്ട്രേലിയയിൽ കോലിയ്ക്ക് തകർക്കാൻ റെക്കോർഡുകൾ ഏറെ

'ഷമിയെ ചിലപ്പോള്‍ ഓസ്‌ട്രേലിയയില്‍ കാണാം'; ശുഭസൂചന നല്‍കി ബുംറ

Border - Gavaskar Trophy: ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫി നാളെ മുതല്‍; തത്സമയം കാണാന്‍ എന്തുവേണം?

അടുത്ത ലേഖനം
Show comments