വരാനിരിക്കുന്ന എട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റുകളുടെ വേദി പ്രഖ്യാപിച്ച് ഐസിസി. 2024 മുതൽ 2031 വരെ നടക്കാനിരിക്കുന്ന ലോക ക്രിക്കറ്റ് ചാമ്പ്യൻഷിപ്പുകളുടെ വേദികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
12 രാജ്യങ്ങള്‍ക്കാണ് ടൂര്‍ണമെന്റുകള്‍ നടത്താന്‍ അവസരം ലഭിച്ചിരിക്കുന്നത്. 2024-ല്‍ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായിട്ടായിരിക്കും നടക്കുക. 2025ലെ ചാമ്പ്യൻസ് ട്രോഫിക്കാണ് പാകിസ്ഥാൻ വേദിയാകുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പാകിസ്ഥാൻ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്നത്.
2026-ലെ ട്വന്റി 20 ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കും. തൊട്ടടുത്ത വര്‍ഷം നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങളിലായാണ് നടക്കുക.2028-ലെ ട്വന്റി 20 ലോകകപ്പിന് ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും വേദിയാകുമ്പോള്‍ 2029-ലെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയിൽ വെച്ചായിരിക്കും നടക്കുക.