Webdunia - Bharat's app for daily news and videos

Install App

ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ചത് സംഭവിച്ചു; കോഹ്‌ലിയെ ‘പുറത്താക്കി’ സ്‌മിത്ത് - ഇതാണ് തിരിച്ചുവരവ്

Webdunia
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (15:51 IST)
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, വിരാട് കോഹ്‌ലിയെന്ന സൂപ്പര്‍‌നായകനെ എന്നും വെല്ലുവിളിച്ച ഓസ്‌ട്രേലിയന്‍ താരം സ്‌റ്റീവ് സ്‌മിത്ത് ഇന്ത്യന്‍ ക്യാപ്‌റ്റനെ മറികടന്നു. താന്‍ അഭിമാന നേട്ടമായി കൊണ്ടുനടന്ന ടെസ്‌റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്ക് കോഹ്‌ലിയില്‍ നിന്ന് സ്‌മിത്ത് പിടിച്ചെടുത്തു.

ആഷസ് പോരാട്ടത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് സ്‌മിത്തിന് നേട്ടമായത്. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ആദ്യ പന്തില്‍ പുറത്തായതോടെയാണ് കോഹ്‌ലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

കോഹ്‌ലിയും സ്‌മിത്തും തമ്മില്‍ ഒരു പോയിന്റിന്റെ വ്യത്യാസമാണുള്ളത്. ആഷസിനെ നാലാം ടെസ്‌റ്റില്‍ മികവ് തുടര്‍ന്നാണ് ഓസീസ് താരത്തിന് ലീഡുയുര്‍ത്താം. കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസനാണ് റാങ്കിംഗില്‍ മൂന്നാമത്.

2015 ഡിസംബര്‍ മുതല്‍ ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്നു സ്‌മിത്ത്. എന്നാല്‍ പന്ത് ചുരണ്ടല്‍ വിവാദത്തിലെ വിലക്കിനെ തുടര്‍ന്ന് റാങ്കിംഗില്‍ സ്‌മിത്ത് താഴേക്ക് പോവുകയായിരുന്നു.

ബോളര്‍മാരുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ താരം പറ്റ് കമ്മിന്‍‌സാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യയുടെ സൂപ്പര്‍ബോളര്‍ ജസ്‌പ്രിത് ബുമ്ര മൂന്നാം സ്ഥാനത്തെത്തി.  ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ വിന്‍ഡീസ് നായകന്‍ ജാസന്‍ ഹോള്‍ഡര്‍ ഒന്നാം സ്ഥാനത്ത് എത്തി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments