ഇംഗ്ലണ്ടിനെതിരായ ആഷസ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്‌റ്റില്‍ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലായ സ്‌റ്റീവ് സ്‌മിത്ത് കളിക്കില്ല. ഇംഗ്ലീഷ് പേസ് ബോളര്‍ ജൊഫ്ര ആര്‍ച്ചറുടെ ബൗണ്‍സര്‍ കഴുത്തിലിടിച്ച് സ്‌മിത്തിന് പരുക്കേറ്റിരുന്നു.
വിദഗ്ദമായ പരിശോധനയില്‍ പരുക്ക് ഗുരുതരമെല്ലെന്ന് വ്യക്തമായി. എന്നാല്‍, കഴുത്തിന് വേദനയുള്ളതിനാല്‍ വിശ്രം ആവശ്യമാണെന്ന് ഡോക്‍ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതോടെയാണ് മൂന്നാം ടെസ്‌റ്റില്‍ സ്‌മിത്ത് ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചത്.
സ്‌മിത്തിന്റെ അഭാവം മൂന്നാം ടെസ്‌റ്റില്‍ ഓസ്‌ട്രേലിയ്‌ക്ക് കനത്ത തിരിച്ചടിയാണ്. ആദ്യ ടെസ്‌റ്റിലെ കൂറ്റന്‍ വിജയത്തിന് കാരണം സ്‌മിത്തിന്റെ മികച്ച ബാറ്റിംഗായിരുന്നു.
ടെസ്‌റ്റിന്റെ നാലാം ദിനം 80 റണ്‍സെടുത്തു നില്‍ക്കവെയാണ് ആര്‍ച്ചറുടെ ബൗണ്‍സറേറ്റ് സ്‌മിത്തിന് പരുക്കേറ്റത്. ഹെല്‍മറ്റുള്ളതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്.
മണിക്കൂറിൽ 145 കിലോമീറ്റര്‍ വേഗതയിലാണ് ഇംഗ്ലീഷ് ബോളര്‍ പന്തെറിയുന്നത്. മണിക്കൂറിൽ 154.6 കിലോമീറ്ററാണ് ആഷസ് ടെസ്റ്റിൽ ആർച്ചർ എറിഞ്ഞ ഏറ്റവും വേഗം കൂടിയ പന്ത്.