Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കോഹ്‌ലിയുടെ സ്ഥാനം മാറ്റരുത്, പകരം ഈ താരത്തെ പുറത്താക്കണം’; ആവശ്യവുമായി മുന്‍ നായകന്‍

icc world cup 2019
ഹൈദരാബാദ് , ചൊവ്വ, 19 ഫെബ്രുവരി 2019 (13:15 IST)
ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്നും അമ്പാട്ടി റായുഡുവിനെ ഒഴിവാക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍.

യുവതാരം ഋഷഭ് പന്തിനെ റായുഡുവിന് പകരമായി ഉള്‍പ്പെടുത്തണം. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി മൂന്നാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്യാന്‍ എത്തണമെന്നും അദ്ദേഹം പറഞ്ഞു.

കോഹ്‌ലിക്ക് പിന്നാലെ  എം എസ് ധോണി, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ക്രീസില്‍ എത്തണം. ജസ്‌പ്രീത് ബുംമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് ബോളിംഗിന്‍റെ ചുമതല നൽകണമെന്നും അസ്ഹര്‍ നിര്‍ദേശിച്ചു.

അതേസമയം, കോഹ്‌ലിയെ നാലാം നമ്പറില്‍ ഇറക്കി റായുഡുവിന് മുന്നാം സ്ഥാനം നല്‍കുന്ന കാര്യത്തില്‍ ആലോചന നടക്കുന്നുണ്ട്. പരിശീലകന്‍ രവി ശാസ്‌ത്രിയാണ് ഈ നീക്കത്തിന് പിന്നില്‍. മുഖ്യ സെലക്‍ടര്‍ എം എസ് കെ പ്രസാദ് ശാസ്‌ത്രിയുടെ തീരുമാനത്തെ പിന്തുണച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പില്‍ കോഹ്‌ലിയെ വെച്ചൊരു ചൂതാട്ടം; പന്താണ് ആയുധം - നീക്കം ഫലം കാണുമോ! ?