Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുള്‍മുനയില്‍ ധോണിയുടെ പിന്‍‌ഗാമികള്‍; ഈ പരീക്ഷ ജയിച്ചാല്‍ ഋഷഭ് ഇംഗ്ലണ്ടിലേക്ക്, കാര്‍ത്തിക്ക് വീട്ടിലേക്കും!

മുള്‍മുനയില്‍ ധോണിയുടെ പിന്‍‌ഗാമികള്‍; ഈ പരീക്ഷ ജയിച്ചാല്‍ ഋഷഭ് ഇംഗ്ലണ്ടിലേക്ക്, കാര്‍ത്തിക്ക് വീട്ടിലേക്കും!
മുംബൈ , ശനി, 16 ഫെബ്രുവരി 2019 (15:23 IST)
ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ മാനേജ്‌മെന്റില്‍ ചര്‍ച്ചകള്‍ സജീവമാണ്. പതിവിന് വിപരീതമായി ഒരുപിടി മികച്ച താരങ്ങള്‍ പട്ടികയിലുള്ളതാണ് മാനേ‌ജ്‌മെന്റിനെ വലയ്‌ക്കുന്നത്. ആരാകും രണ്ടാം വിക്കറ്റ് കീപ്പറായി ഇംഗ്ലണ്ടിലേക്ക് പറക്കുകയെന്നത് ഇന്നും അവ്യക്തമാണ്.

മഹേന്ദ്ര സിംഗ് ധോണി ടീമില്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ ദിനേഷ് കാര്‍ത്തിക്ക് ഋഷഭ് പന്ത് എന്നിവര്‍ തമ്മിലാണ് മത്സരം നടക്കുക. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ പന്തിനെ ഉള്‍പ്പെടുത്തിയതോടെ സെലക്‍ടര്‍മാര്‍ക്ക് താല്‍പ്പര്യം പന്തിനോടാണെന്ന് വ്യക്തമായി.

ഓസീസിനെതിരായ പരമ്പരയില്‍ തിളങ്ങിയാല്‍ കോഹ്‌ലിക്കൊപ്പം പന്തിന് ഇംഗ്ലീഷ് മണ്ണിലേക്ക് പറക്കാം. ഇതോടെ, 2019 ലോകകപ്പില്‍ കളിക്കുകയെന്ന കാര്‍ത്തിക്കിന്റെ സ്വപ്‌നം പൊലിയും.

ലോകകപ്പ് ടീമില്‍ പന്ത് ഉള്‍പ്പെടണമെന്ന് സെലക്‍ടര്‍മാര്‍ വാദിക്കുന്നതിന് പല കാരണങ്ങളുണ്ട്. ഇടം കൈയന്‍ ബാറ്റ്സ്മാനായതാണ് താരത്തിന് നേട്ടം. ക്രീസല്‍ ഇടംകൈ - വലംകൈ കോംബിനേഷന്‍ വേണമെന്ന് ആഗ്രഹിക്കുന്നതായി ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. വന്‍ ഷോട്ടുകള്‍ കളിക്കാനും വേണ്ടിവന്നാല്‍ നിലയുറപ്പിച്ച് കളിക്കാനുമുള്ള മിടുക്കും പന്തിന് നേട്ടമാണ്.

ഓസീസിനെതിരായ പരമ്പരയില്‍ ആറാം സ്ഥാനത്തായിരിക്കും പന്ത് ബാറ്റ് ചെയ്യാന്‍ എത്തുക, അതായത് ഫിനിഷറുടെ പൊസിഷനില്‍. ഈ സ്ഥാനം വിജകരമാക്കിയാല്‍ യുവതാരത്തിന് ലോകകപ്പ് കളിക്കാം.

അതേസമയം, വലംകൈ ബാറ്റ്‌സ്‌മാനായ കാര്‍ത്തിക്കിന് മുന്നില്‍ വാതിലുകള്‍ അടഞ്ഞിട്ടില്ല. ഓസീസിനെതിരായ പരമ്പരയില്‍ പന്ത് പരാജയപ്പെട്ടാല്‍ കാര്‍ത്തിക്ക് ലോകകപ്പ് ടീമിലെത്തും. മുതിര്‍ന്ന താരമായതും ഫിനിഷറുടെ ജോലി ചെയ്യുന്നതും അദ്ദേഹത്തിന് നേട്ടമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തകര്‍ത്തടിച്ചിട്ടും കാര്‍ത്തിക് പുറത്ത്, തപ്പിത്തടയുന്ന രാഹുല്‍ ടീമില്‍; പൊട്ടിത്തെറിച്ച് ആരാധകര്‍