ഒന്നിനും തികയുന്നില്ല, ഈ ശമ്പളം പോരെന്ന് കോഹ്‌ലിയും കുബ്ലെയും; പ്രതിഫലം അഞ്ചുകോടി വേണം
പ്രതിഫലം പോരെന്ന് കോഹ്‌ലിയും കുബ്ലെയും
നിലവിലെ പ്രതിഫലം പോരെന്ന വാദവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ അനിൽ കുംബ്ലെയും രംഗത്ത്. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങളുടെ വാർഷിക പ്രതിഫലം അഞ്ചു കോടി രൂപയാക്കണമെന്നാണ് ഇരുവരും സുപ്രീംകോടതിയുടെ ഭരണസമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന താരങ്ങള്‍ക്ക് ഏറ്റവും ഉയർന്ന പ്രതിഫലം നല്‍കണമെന്നാണ് കോഹ്‌ലിയും കുംബ്ലെയും ശക്തമായി വാദിച്ചു. തനിക്കും സപ്പോർട്ട് സ്റ്റാഫിനും കൂടുതല്‍ പ്രതിഫലം വേണമെന്നും കുംബ്ലെ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
ഗ്രേഡ് എ താരങ്ങൾക്കു രണ്ടു കോടി രൂപയാണു വാർഷിക കരാർ തുക. ഗ്രേഡ് ബി താരങ്ങൾക്ക് ഒരു കോടി രൂപയും ഗ്രേഡ് സി താരങ്ങൾക്കു 50 ലക്ഷം രൂപയും ലഭിക്കും. ഈ പ്രതിഫലത്തില്‍ മാറ്റം വരുത്തണമെന്നാണ് കോഹ്‌ലിയും കുംബ്ലെയും ആവശ്യപ്പെടുന്നത്.